/sathyam/media/media_files/2026/01/17/vd-satheesan-2-2026-01-17-17-49-46.jpg)
കൊച്ചി : അതിവേഗ റെയില്‍ വരട്ടെയെന്ന് പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പാരിസ്ഥിതിക- സാമ്പത്തിക വിഷയങ്ങളിലും കൃത്യമായ ഡി.പി.ആര്‍ ഇല്ലാത്തതിന്റെ പേരിലുമാണ് പ്രതിപക്ഷം കെ റെയിലിനെ എതിര്‍ത്തത് എന്ന് അദ്ദേഹം വ്യക്തമാക്കി.
അതിന്റെ അര്‍ത്ഥം കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ വേണ്ടെന്നല്ല. ബദലുകള്‍ പരിശോധിക്കട്ടെ. തിരഞ്ഞെടുപ്പ് ആയതു കൊണ്ട് റെയില്‍ കൊണ്ടുവരുന്നെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ ഇവര്‍ക്ക് വോട്ട് ചെയ്യില്ല.
അതിവേഗ റെയിലിന്റെ ഡി.പി.ആര്‍ വരട്ടെ. കേരളത്തില്‍ ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. മുപ്പത് അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് പണിതാല്‍ കേരളത്തിന്റെ അവസ്ഥ എന്താകും?
യു.ഡി.എഫ് സബ് കമ്മിറ്റി പഠനം നടത്തിയ ശേഷമാണ് കെ റെയില്‍ പ്രായോഗികമല്ലെന്ന് പറഞ്ഞത്. അത് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ തന്നെ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.
ഏത് പദ്ധതി വന്നാലും സ്വാഗതം ചെയ്യും. നിലവിലുള്ള റെയില്‍വെയില്‍ തന്നെ വളവുകള്‍ നികത്തി സ്പീഡ് റെയില്‍ കൊണ്ട് വരാവുന്നതാണ്.
പക്ഷെ ഒന്നും പഠിക്കാതെയുള്ള തട്ടിക്കൂട്ട് പദ്ധതി ആയതുകൊണ്ടാണ് സില്‍വര്‍ ലൈനിനെ എതിര്‍ത്തത്. നല്ല കാര്യങ്ങള്‍ വരുമ്പോള്‍ എതിര്‍ക്കില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us