/sathyam/media/media_files/Ir02fysEZHlkTHXjcikq.jpg)
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍.
ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ തീ​ർ​ത്തും അ​വ​ഗ​ണി​ച്ചു. ​കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട അ​തി​വേ​ഗ റെ​യി​ൽ, എ​യിം​സ്, റ​ബ​ർ ക​ർ​ഷ​ക​ർ​ക്കു​ള്ള താ​ങ്ങു​വി​ല തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും കേ​ന്ദ്ര ബ​ജ​റ്റി​ലി​ല്ല.
കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് ബി​ജെ​പി എം​പി​മാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​നി ഇ​വി​ടെ വ​ന്ന് വാ​ച​ക ക​സ​റ​ത്ത് ന​ട​ത്ത​രു​ത്. എ​യിം​സ് എ​വി​ടെ സ്ഥാ​പി​ക്കും എ​ന്ന​താ​യി​രു​ന്നു ച​ർ​ച്ച.
കേ​ര​ളാ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യി​ല്ല.
ബാ​ങ്ക് അ​ക്കൗ​ണ്ട് മാ​ത്ര​മേ തു​റ​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണ് ബ​ജ​റ്റി​ൽ സം​സ്ഥാ​ന​ത്തെ ത​ഴ​ഞ്ഞ​ത്.
ഇ​ങ്ങേ​യ​റ്റ​ത്ത് ഇ​ങ്ങ​നെ ഒ​രു സം​സ്ഥാ​നം ഉ​ണ്ടെ​ന്നു​പോ​ലും കേ​ന്ദ്ര​ത്തി​ന് അ​റി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us