ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മൂ​ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. എ​ല്ലാ ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന​തി​ൽ അ​ല്ല കാ​ര്യം; അദ്ദേഹത്തിന്റെ പ്രതികരണം ​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​സ്റ്റ​റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​

വ​ട്ടി​യൂ​ർ​ക്കാ​വ്, ഗു​രു​വാ​യൂ​ർ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, തി​രു​വ​മ്പാ​ടി, കാ​യം​കു​ളം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്

New Update
k muralidharan

കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മൂ​ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

Advertisment

എ​ല്ലാ കാ​ര്യ​ങ്ങ​ളും പാ​ർ​ട്ടി​യാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക​യെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

'എ​ല്ലാ ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന​തി​ൽ അ​ല്ല കാ​ര്യം. തി​രു​വ​ന​ന്ത​പു​രം അ​ട​ക്കം ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​മ​ല്ലോ.'-​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​സ്റ്റ​റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അദ്ദേഹത്തിന്‍റെ പ്ര​തി​ക​ര​ണം.

എ​ല്ലാ​യി​ട​ത്തു​നി​ന്നും വി​ളി​ക​ൾ വ​രു​ന്നു​ണ്ടെ​ന്നു പ​റ​ഞ്ഞ മു​ര​ളീ​ധ​ര​ൻ ഇ​ത് സ്നേ​ഹം കൊ​ണ്ടാ​ണോ ന​ശി​പ്പി​ക്കാ​നാ​ണോ എ​ന്ന​റി​യി​ല്ലെ​ന്നും പ​റ​ഞ്ഞു.


വ​ട്ടി​യൂ​ർ​ക്കാ​വ്, ഗു​രു​വാ​യൂ​ർ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, തി​രു​വ​മ്പാ​ടി, കാ​യം​കു​ളം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​ൻ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കാ​വ​ലാ​ൾ എ​ന്നാ​ണ് തി​രു​വ​മ്പാ​ടി​യി​ലെ പോ​സ്റ്റ​ർ.

 ലീ​ഗി​ൽ നി​ന്നും സീ​റ്റ് ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മു​ര​ളി​ക്ക് വേ​ണ്ടി​യു​ള്ള പോ​സ്റ്റ​റു​ക​ൾ പ​ല​യി​ട​ത്തും വ​രു​ന്ന​ത്.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ലീ​ഗ് നോ​ട്ട​മി​ട്ട സീ​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് കാ​യം​കു​ളം.

സീ​റ്റ് മാ​റ്റ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വി​ടെ​യും മു​ര​ളി​ക്ക് വേ​ണ്ടി പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്ന​ത്.

തി​രു​വ​മ്പാ​ടി​യി​ൽ ഉ​ട​മ​സ്ഥ​ർ ഇ​ല്ലാ​തെ​യാ​ണ് പോ​സ്റ്റ​റെ​ങ്കി​ൽ കാ​യം​കു​ള​ത്ത് കോ​ൺ​ഗ്ര​സ് കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​ർ.

Advertisment