Advertisment

ബാങ്ക് പതിച്ചുകൊടുക്കാന്‍ കരാറെടുത്തവര്‍ ഒന്ന് ഓര്‍ത്തോ, എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല; തടി വേണോ ജീവൻ വേണോ ? ഭീഷണിപ്രസംഗവുമായി കെ. സുധാകരന്‍

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ ഭീഷണി പ്രസംഗം വിവാദമാകുന്നു

New Update
k sudhakaran speaks

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ ഭീഷണി പ്രസംഗം വിവാദമാകുന്നു. കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനില്‍ വിമതര്‍ക്കെതിരെയാണ് സുധാകരന്‍ ഭീഷണി പ്രസംഗം നടത്തിയത്.

Advertisment

കാശുവാങ്ങി ഇടതുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളുവെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്ക് പതിച്ചുകൊടുക്കാന്‍ കരാറെടുത്തവര്‍ ഒന്ന് ഓര്‍ത്തോ. എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന കാര്യം ഓര്‍മിപ്പിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

 

Advertisment