കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉണ്ടയില്ലാ വെടി, പരസ്പരം സഹായിക്കാമെന്ന് മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ ഡീല്‍: വിമര്‍ശിച്ച് കെ. സുധാകരന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള മുഖ്യമന്ത്രിയുടെ ഉണ്ടയില്ലാ വെടി ആണെന്ന് കെ സുധാകരന്‍

New Update
k sudhakaran speaks

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള മുഖ്യമന്ത്രിയുടെ ഉണ്ടയില്ലാ വെടി ആണെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‍. പരസ്പരം സഹായിക്കാമെന്ന ഡീലിന്റെ പുറത്താണ് കൊടകര കുഴല്‍പ്പണ കേസ് ഫ്രീസ് ചെയ്തത്. ഇതിന്റെ പ്രയോജനം കിട്ടിയത് മുഖ്യമന്ത്രിക്കാണെന്നും സുധാകരന്‍ ആരോപിച്ചു.

Advertisment

ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമായിരുന്ന കൊടകര കുഴല്‍പ്പണക്കേസ് ഇല്ലാതാക്കിയാണ് സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിവിധ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തടയിട്ടതെന്നും, മുഖ്യമന്ത്രി ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് ഈ ഡീലിന്റെ ഭാഗമാണെന്നും സുധാകരന്‍ ആരോപിച്ചു.


Advertisment