New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കാസർകോട്: കാസർകോട് അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇന്ന് വൈകുന്നേരം നാലോടെ പൊവ്വലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. മകൻ നാസറിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ മജീദിന് തലയ്ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.