Advertisment

'കട്ടന്‍ചായയിലും പരിപ്പുവട'യിലും ഡിസി കുടുങ്ങുമോ? ആത്മകഥ വിവാദത്തില്‍ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തല്‍ രണ്ടു മണിക്കൂറോളം നീണ്ടു. പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും

മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ ഡി.ജി.പിക്കു കൈമാറും. ഇ.പിയുമായി കരാറുണ്ടായിരുന്നില്ല എന്നും ആശയവിനിമയം മാത്രമാണു നടന്നതെന്നുമാണു മൊഴിയിലുള്ളത് എന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ravi dc-3
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ചേലക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം ഇ.പി. ജയരാജന്റെ ആത്മകഥ പുറത്തുവന്ന വിവാദവുമായി ബന്ധപ്പെട്ടു ഡി.സി. ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇ.പി. ജയരാജന്റെ പരാതിയിന്മേലായിരുന്നു  നടപടി. രവി ഡി.സി വിദേശയത്തായിരുന്നതാണ് മൊഴി രേഖപ്പെടുത്താന്‍ വൈകിയയത്.

Advertisment

കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിലാണു മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ രണ്ടുമണിക്കൂറോളം നീണ്ടു. ഇന്നു ഉച്ചയ്ക്ക് 12.30നാണ് രവി ഡി.സി. എത്തിയത്.

ravi dc

മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ ഡി.ജി.പിക്കു കൈമാറും. ഇ.പിയുമായി കരാറുണ്ടായിരുന്നില്ല എന്നും ആശയവിനിമയം മാത്രമാണു നടന്നതെന്നുമാണു മൊഴിയിലുള്ളത് എന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.


കരാര്‍ രേഖകള്‍ രവി ഡി.സി ഹാജരാക്കിയിട്ടില്ല. പുസ്തകം വരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും 170 ല്‍ അധികം വരുന്ന പേജുകളുടെ പി.ഡി.എഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി ഡി.സി അന്വേഷണസംഘത്തോടു പറഞ്ഞതായാണു വിവരം.


അതേസമയം, പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി.സി.ബുക്‌സിന് ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിനു രവി ഡി.സി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ.പി. ജയരാജനുമായി ഡി.സി.ബുക്‌സിനു കരാര്‍ ഇല്ലെന്നു ജീവനക്കാര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.

ep jayarajan-2

വിവാദത്തില്‍ ഇ.പി. ജയരാജന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണു മൊഴി രേഖപ്പെടുത്തിയത്. തന്റെ ആത്മകഥയെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഡി.സി. ബുക്‌സിനെതിരെ ജയരാജന്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ഇ.പിയുടെ പരാതിയിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടക്കുന്നത്.


എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു തന്നെ മാറ്റിയത് പ്രയാസമുണ്ടാക്കിയെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമെന്നുമായിരുന്നു പുറത്തുവന്ന പരാമര്‍ശങ്ങളിലുണ്ടായിരുന്നത്. പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി സരിന്‍ വയ്യാവേലിയാണെന്നും പരാമര്‍ശമുണ്ടായി. 


ഈ പരാമര്‍ശങ്ങള്‍ തന്റെതല്ലെന്നും ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പിച്ചിട്ടില്ലെന്നുമാണ് വിവാദങ്ങള്‍ക്ക് ജയരാജന്റെ മറുപടി. പിന്നാലെ പോലീസില്‍ ഇ.പി. പരാതിയും നല്‍കി.

Advertisment