സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി

കേന്ദ്ര നിലയങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയില്‍ കുറവുണ്ടായിട്ടുണ്ട്.

author-image
shafeek cm
New Update
kseb new

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം.

Advertisment

കേന്ദ്ര നിലയങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയില്‍ കുറവുണ്ടായിട്ടുണ്ട്. സാങ്കേതിക തകരാര്‍ കാരണം 300 മെഗാവാട്ടോളം വൈദ്യുതിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യത കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ സഹകരിക്കണം. അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങള്‍ വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ തയ്യാറാകണമെന്ന് കെഎസ്ഇബി ജനങ്ങളോട് ആവശ്യപ്പെട്ടു.

KSEB
Advertisment