New Update
/sathyam/media/media_files/2025/08/01/2647760-anoop-chandran-2025-08-01-08-23-55.webp)
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് നടന്‍ അനൂപ് ചന്ദ്രനെതിരെ യുവനടി അന്‍സിബ ഹസൻ മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കി. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും വാട്സ്ആപ് ഗ്രൂപ്പിലടക്കം ബാബുരാജിന്റെ സില്‍ബന്തി എന്നതരത്തിൽ പ്രചാരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
Advertisment
അന്‍സിബയും ബാബുരാജും ‘അമ്മ’യുടെ അക്കൗണ്ടിലെ പണം തട്ടാനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അനൂപ് ചന്ദ്രന്‍ നേരത്തേ ആരോപിച്ചിരുന്നു. അതേസമയം, ആരെയും അധിക്ഷേപിക്കുന്നത് തന്റെ സംസ്‌കാരം അല്ലെന്നും സില്‍ബന്തി എന്നതുകൊണ്ട് സുഹൃത്ത് എന്താണ് ഉദ്ദേശിച്ചതെന്നും അനൂപ് പ്രതികരിച്ചു.