സി.പി.എം മുന്‍ കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിനു സ്മാരക മണ്ഡപം ഒരുങ്ങി. മന്ത്രി വി.എന്‍ വാസവന്‍ അനാച്ഛാദനം ചെയ്തു. ചങ്ങനാശേരി തെങ്ങണയിലെ വീട്ടുവളപ്പിലാണു സ്മൃതി മണ്ഡപം ഒരുക്കിയിട്ടുള്ളത്.

റസലിന്റെ സംഘടനാപാടവം എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. തികഞ്ഞ പോരാളിയെയാണു നമ്മുക്കു നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.

New Update
cpm

കോട്ടയം: അന്തരിച്ച സി.പി.എം മുന്‍ കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ സ്മാരക മണ്ഡപം അനാച്ഛാദനം ചെയ്തു.

Advertisment

ചങ്ങനാശേരി തെങ്ങണയിലെ വീട്ടുവളപ്പിലാണു സ്മൃതി മണ്ഡപം ഒരുക്കിയിട്ടുള്ളത്. 

സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ 2025 ഫെബ്രുവരി 21നായിരുന്നു സഖാവ് എ.വി.റസല്‍ അന്തരിച്ചത്.  

അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തി കൊണ്ടാണു ചങ്ങനാശേരി തെങ്ങണയിലെ വീട്ടുവളപ്പില്‍ സ്മൃതികുടീരം ഒരുക്കിയത്. സ്മാരക മണ്ഡപത്തിന്റെ അനാച്ഛാദനം മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിച്ചു. 

റസലിന്റെ സംഘടനാ പാടവം എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. തികഞ്ഞ പോരാളിയെയാണു നമ്മുക്കു നഷ്ടമായതെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ജീവതത്തില്‍ ഏറ്റവും പ്രശോഭിക്കുന്ന കാലത്താണു റസല്‍ വിട പറഞ്ഞതെന്നു മുതിര്‍ന്ന സി.പി.എം നേതാവ് വൈക്കം വിശ്വന്‍ അനുസ്മരിച്ചു.

Advertisment