/sathyam/media/media_files/2026/01/23/shashi-tharoor-2026-01-23-22-14-44.png)
കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ അങ്ങേയറ്റം ആദരവോടെയാണ് കാണുന്നതെന്ന് കോൺഗ്രസ് എം.പി ശശി തരൂർ.
2016-ൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ ഭരണഘടന തന്റെ 'വിശുദ്ധ ഗ്രന്ഥം' ആണെന്ന് മോദി പറഞ്ഞ കാര്യം തരൂർ ഓർമ്മിപ്പിച്ചു.
കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ ഒരിക്കൽ തള്ളിക്കളഞ്ഞ ആർഎസ്എസ് പോലും ഇപ്പോൾ അത് അംഗീകരിച്ചിരിക്കുകയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.
കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ ഇന്ത്യൻ ഭരണഘടനയ്ക്ക് സാധിച്ചു.
ആർഎസ്എസ് ആദർശങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടി അധികാരത്തിൽ വന്നിട്ടും ഭരണഘടനയ്ക്ക് പോറലേൽക്കാതെ നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേദിവസം തന്നെ വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ, പാർട്ടിയിൽ തനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടെന്നും അവ നേതൃത്വവുമായി സംസാരിക്കുമെന്നും തരൂർ പറഞ്ഞു.
ആഭ്യന്തര ഭിന്നതകൾ മാധ്യമങ്ങളിലൂടെയല്ല, മറിച്ച് സംഘടനയ്ക്കുള്ളിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ താൻ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us