നവീന്‍ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന് സസ്‌പെന്‍ഷന്‍, കടുത്ത അച്ചടക്ക നടപടി പിന്നീട്‌

കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ആരോഗ്യവകുപ്പ് ജീവനക്കാരന്‍ പ്രശാന്തന് സസ്‌പെന്‍ഷന്‍

New Update
prasanthan Untitledtrr

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ആരോഗ്യവകുപ്പ് ജീവനക്കാരന്‍ പ്രശാന്തന് സസ്‌പെന്‍ഷന്‍. ആരോഗ്യ വകുപ്പമാണ് നടപടിയെടുത്തത്. 

Advertisment

ഗുരുതരമായ അച്ചടക്ക ലംഘനം, പെരുമാറ്റച്ചട്ടലംഘനം, അനധികൃത അവധി എന്നിവ അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. 

ഇയാള്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ്  വിവരം. കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.  ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞത്.

 

Advertisment