/sathyam/media/media_files/BD1C3FHogOs7pD0DKDnx.jpg)
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ സീ​റ്റി​നെ ചൊ​ല്ലി എ​ൻ​സി​പി​യി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. ഏ​ഴു​ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച എ.​കെ.​ശ​ശീ​ന്ദ്ര​ൻ സ്വ​യം ഒ​ഴി​യ​ണ​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ൽ പി.​സി.​ചാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്.
എ​ന്നാ​ൽ മ​ത്സ​ര രം​ഗ​ത്തു​നി​ന്ന് സ്വ​യം മാ​റി​ല്ലെ​ന്നും പാ​ർ​ട്ടി​ക്ക് വേ​ണ​മെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ക്കാ​മെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.
ശ​ശീ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു.
അ​തേ​സ​മ​യം ഈ ​മാ​സം ഒ​മ്പ​തി​ന് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ചേ​രും.
സി​പി​എ​മ്മി​ന് വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​മു​ള്ള എ​ല​ത്തൂ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us