നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് തുടങ്ങി എൻഡിഎ ; ജില്ലാ തല നേതൃയോഗങ്ങൾ തുടങ്ങി. എൻഡിഎ യുടെ  എറണാകുളം ജില്ലാ നേതൃയോഗത്തിൽ ട്വൻ്റി ട്വൻ്റി പങ്കെടുത്തില്ല

നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് തുടങ്ങി എൻഡിഎ ; ജില്ലാ തല നേതൃയോഗങ്ങൾ തുടങ്ങി. എൻഡിഎ യുടെ  എറണാകുളം ജില്ലാ നേതൃയോഗത്തിൽ ട്വൻ്റി ട്വൻ്റി പങ്കെടുത്തില്ല 

New Update
a

കൊച്ചി : എൻഡിഎ ജില്ലാ നേതൃയോഗങ്ങൾക്ക് തുടക്കമായി . എറണാകുളം ജില്ലാ നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയായി .

Advertisment

കേന്ദ്ര ധനകാര്യ മന്ത്രി 2026-27 വർഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് വികസിത രാഷ്ട്രത്തിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്ന് എൻ.ഡി.എ. സംസ്ഥാന വൈസ് ചെയർമാൻ എ.എൻ രാധാകൃഷണൻ അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യവികസനത്തിനും തൊഴിൽ വൈദഗ്ധ്യവികാസത്തിനും പതിവിനെക്കാൾ തുകയാണ് ഇത്തവണ വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം  ജില്ലയുടെ എൻ.ഡി.എ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ജില്ലാ ഓഫീസിൽ ചേർന്ന യോഗത്തിൽ എൻ.ഡി.എ. ജില്ലാ കൺവീനർ അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.

നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യുസ്, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എസ്. ജെഡി സംസ്ഥാന പ്രസിഡണ്ട് രാജേന്ദ്രൻ, എൽ ജെ പി ( ആർ) സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ പി.ബി, ബിജെപി ജില്ലാ പ്രസിഡണ്ടുമാരായ പി.പി. സജീവ്, എം.എ ബ്രഹ്മരാജ്, ബി ജെ പി നേതാക്കളായ എൻ.പി. ശങ്കരൻ കുട്ടി, എ. അനുപ്, അഡ്വ. എസ്. സജി, ബി ഡി ജെ എസ് ജില്ലാ പ്രസിഡണ്ടുമാരായ പി.ബി. സുജിത്, ബിനുകുമാർ എന്നിവർ പ്രസംഗിച്ചു . അതേസമയം ട്വൻ്റി ട്വൻ്റി യുടെ ഭാരവാഹികൾ യോഗത്തിനെത്തിയില്ല . സംസ്ഥാനത്ത് ട്വൻ്റി ട്വൻ്റി എൻഡിഎ യുടെ ഭാഗമായെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യം ചേർന്ന എൻഡിഎ ജില്ലാ നേതൃയോഗമാണ് എറണാകുളത്ത് നടന്നത്. 

Advertisment