കാസര്‍കോട്: നീലേശ്വരത്ത് ഉത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നൂറോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് സൂചന.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവില്‍ തെയ്യം കെട്ട് മഹോത്സവത്തിനിടെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.