കേരളത്തിന് ഒരു സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ഓണാഘോഷത്തിന് ശേഷം മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് പ്രഖ്യാപനം. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും.
അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി കേരളത്തിന് രണ്ടു പുതിയ ട്രെയിൻ സർവീസുകൾ കൂടി നേരത്തെ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു. എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ്, കൊല്ലം തിരുപ്പതി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചത്. പ്രധാനപ്പെട്ട പല ട്രെയിനുകൾക്കും കൂടുതൽ സ്‌റ്റോപ്പുകളും റെയിൽവേ പ്രഖ്യാപിച്ചു.
ആഴ്‌ചയിൽ ഒരു ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിയിരുന്ന എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ് സ്ഥിര സർവീസാക്കാനാണ് റെയിൽവേയുടെ തീരുമാനം. രണ്ടു ദിവസമാക്കി സർവീസ് കൂട്ടുമെന്ന് റെയിൽവേ അറിയിച്ചതോടെ തീർത്ഥാടകർക്ക് പ്രയോജനം ലഭിക്കും.