പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി

പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല

New Update
priyanka Untitledbi.jpg

വയനാട്:  പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി.

Advertisment

സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. 

ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. അവരുടെ നിലപാട് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണം.

CONGRESS

ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പുറകോട്ടും ആകാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. 

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തെ പാർട്ടി ശക്തമായി എതിർക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Advertisment