/sathyam/media/media_files/4ILXoXwjKL3izXgDjw7g.jpg)
തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനം മാർച്ച് 4, 5, 7 തീയതികളിൽ നടക്കും.
മാർച്ച് 7-ന് വൈകുന്നേരം 3 മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന മഹാസമ്മേളനത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കും.
​യാത്രയുടെ വിജയകരമായ നടത്തിപ്പിനായുള്ള ജില്ലാ സ്വാഗതസംഘം ഓഫീസ് മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുൻ കെപിസിസി പ്രസിഡണ്ട് എം.എം. ഹസ്സൻ, ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ, യു.ഡി.എഫ് സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാലും കൺവീനർ ബീമാപള്ളി റഷീദും അടക്കമുള്ള നേതാക്കൾ പുതുയുഗ യാത്രയുടെ ജില്ലയിലെ പര്യേടനത്തോടെ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിലേക്ക് കടക്കാമെന്ന ശ്രമത്തിലാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us