Advertisment

കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം നടത്തേണ്ടി വരില്ലായിരുന്നു; കോടിയേരിയുടെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശനത്തിനു വെയ്ക്കാത്തത്‌ മുഖ്യമന്ത്രിക്ക് യൂറോപ്പിൽ പോകാന്‍ - പി.വി. അന്‍വര്‍

കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം തനിക്ക് നടത്തേണ്ടിവരില്ലായിരുന്നുവെന്ന് പി.വി. അന്‍വര്‍

New Update
pv anvar kodiyeri balakrishnan pinarayi vijayan

മലപ്പുറം: കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം തനിക്ക് നടത്തേണ്ടിവരില്ലായിരുന്നുവെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരിയെന്ന് അന്‍വര്‍ പറഞ്ഞു.

Advertisment

''ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എ.കെ.ജി. സെന്ററിൽ മൃതദേഹം വെച്ചിട്ടില്ല. കേരളത്തിൽ ഉടനീളമുള്ള സഖാക്കൾ അതിനുവേണ്ടി കാത്തിരുന്നതാണ്. അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും യുറോപ്പിലേക്ക് പോണം. അതിനുവേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്''-അൻവർ പറഞ്ഞു. 

Advertisment