Advertisment

രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകൾക്കെതിരെയാണു സംസാരിക്കുന്നത്, എല്ലാവർക്കുമെതിരെ സംസാരിക്കും, ജനം പിന്തുണച്ചാൽ പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കും: പി.വി. അന്‍വര്‍

ജനം പിന്തുണച്ചാൽ പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കുമെന്ന് പി.വി. അന്‍വര്‍

New Update
pv anvar 1

മലപ്പുറം: ജനം പിന്തുണച്ചാൽ പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകൾക്കെതിരെയാണു സംസാരിക്കുന്നത്. എല്ലാവർക്കുമെതിരെ സംസാരിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.

Advertisment

ജനങ്ങൾ എവിടെ നിൽക്കുന്നു എന്നറിയാനാണ് ഞാൻ ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രതികരണമറിയുന്നതിനാണ് ഗൂഗിൾ ഫോം ഇട്ടത്. തനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു.

മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

Advertisment