Advertisment

ചെങ്കൊടി തൊട്ട് കളിക്കേണ്ട; നിലമ്പൂര്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ അന്‍വറിനെതിരെ പ്രതിഷേധപ്രകടനവുമായി സിപിഎം, കോലം കത്തിച്ചു

പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ പ്രതിഷേധപ്രകടനം

New Update
chenkodi thott kalikanda

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ പ്രതിഷേധപ്രകടനം. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Advertisment

നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറുമായാണ്‌ പ്രകടനം നഗരത്തിലൂടെ നീങ്ങുന്നത്. ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

ഏരിയാ തലത്തില്‍ പ്രതിഷേധ പ്രകടനത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തിരുന്നു.  എടവണ്ണയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടക്കും.  കോഴിക്കോട് ടൗണിൽ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കും സിപിഎം പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment