Advertisment

പുഷ്പന്റെ മരണം കേരളീയ സമൂഹത്തെ സംബന്ധിച്ച് വലിയ തീരാനഷ്ടം, സഖാവിനെ കഴിഞ്ഞയാഴ്ച കാണാന്‍ സാധിച്ചു, അദ്ദേഹത്തെ സഹായിച്ച കണ്ണൂരിലെ സഖാക്കളെ അനുസ്മരിക്കുന്നു-പുഷ്പന് ആദരാഞ്ജലികള്‍ നേര്‍ന്ന് പി.വി. അന്‍വര്‍

കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകൻ പുഷ്പന്റെ വിയോഗത്തില്‍ അനുശോചിച്ച് പി.വി. അന്‍വര്‍

New Update
pv anvar pushpan

കണ്ണൂര്‍: കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകൻ പുഷ്പന്റെ വിയോഗത്തില്‍ അനുശോചിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. പുഷ്പന്റെ മരണം കേരളീയ സമൂഹത്തെ സംബന്ധിച്ച് വലിയ തീരാനഷ്ടമാണെന്ന് അന്‍വര്‍ പറഞ്ഞു.

Advertisment

അന്‍വറിന്റെ വാക്കുകള്‍:

സഖാവ് പുഷ്പന്റെ മരണം കേരളീയ സമൂഹത്തെ സംബന്ധിച്ച് വലിയ തീരാനഷ്ടമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി അസുഖമായി കിടന്ന, കഴിഞ്ഞ ഒരു മാസത്തോളം പൂര്‍ണമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഖാവ് പുഷ്പനെ അവസാനമായി കഴിഞ്ഞയാഴ്ച കാണാന്‍ സാധിച്ചു. 

ഈയൊരു മൂന്ന് പതിറ്റാണ്ടുകാലം അദ്ദേഹത്തിന് വേണ്ടി, അദ്ദേഹത്തോടൊപ്പം നിന്ന് ചികിത്സകള്‍ നടത്തുന്നതിന് വേണ്ടിയും നിത്യജീവിതത്തിലെ ഓരോ വിഷയങ്ങളിലും പുഷ്പനോടൊപ്പം നിന്ന് സഹായിച്ച കണ്ണൂര്‍ ജില്ലയിലെ പ്രിയപ്പെട്ട സഖാക്കളെ അനുസ്മരിക്കുന്നതോടൊപ്പം, പുഷ്പന് എല്ലാ വിധ ആദരാഞ്ജലികളും അര്‍പ്പിക്കുകയാണ്. 

Advertisment