Advertisment

‘പി വി അൻവറെ എമ്പോക്കി മര്യാദയ്ക്ക് നടന്നോളൂ, ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാർപ്പുഴയിൽ കൊണ്ടിടും’ ! സിപിഎമ്മിനും പിണറായി വിജയനും വേണ്ടി രാഹുൽ ഗാന്ധിയുടെ വരെ പിതൃത്വം ചോദ്യം ചെയ്ത ഒരാൾക്കെതിരെ സിപിഎം തന്നെ നടത്തുന്ന വെല്ലുവിളി ഒരു പാഠമാകട്ടെ-വീഡിയോ പങ്കുവച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നിലമ്പൂര്‍ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു

New Update
Rahul Mamkootathil

തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നിലമ്പൂര്‍ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മുദ്രാവാക്യം വിളികള്‍ക്കിടയില്‍ അന്‍വറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലവിളിയും മുഴക്കി. സമൂഹമാധ്യമങ്ങളിലടക്കം ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. 

Advertisment

സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. സിപിഎമ്മിനും പിണറായി വിജയനും വേണ്ടി രാഹുൽ ഗാന്ധിയുടെ വരെ പിതൃത്വം ചോദ്യം ചെയ്ത ഒരാൾക്കെതിരെ സിപിഎം തന്നെ നടത്തുന്ന വെല്ലുവിളിയാണിത്. സിപിഎമ്മിന് വേണ്ടി പോരിനിറങ്ങുന്ന മുഴുവനാളുകൾക്കും ഇതൊരു പാഠമാകട്ടെയെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

‘പി വി അൻവറെ എമ്പോക്കി
മര്യാദയ്ക്ക് നടന്നോള്ളു,
ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ
കൈയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാർപ്പുഴയിൽ കൊണ്ടിടും’

പി.വി

‘പി വി അൻവറെ എമ്പോക്കി മര്യാദയ്ക്ക് നടന്നോള്ളു, ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാർപ്പുഴയിൽ കൊണ്ടിടും’ CPMനും പിണറായി വിജയനും വേണ്ടി രാഹുൽ ഗാന്ധിയുടെ വരെ പിതൃത്വം ചോദ്യം ചെയ്ത ഒരാൾക്കെതിരെ CPM തന്നെ നടത്തുന്ന വെല്ലുവിളിയാണിത്. CPMന് വേണ്ടി പോരിനിറങ്ങുന്ന മുഴുവനാളുകൾക്കും ഇതൊരു പാഠമാട്ടെ.... പിന്നെ സ്വന്തം പാർട്ടി MLAക്കെതിരെ പോലും കൊലവിളി നടത്തുന്ന ഈ നാടിന്റെ അഭ്യന്തരൻ ‘പ്രഗത്ഭരിൽ പ്രഗത്ഭനായ പിണറായി രാജയാണ്

Posted by Rahul Mamkootathil on Friday, September 27, 2024

സിപിഎമ്മിനും പിണറായി വിജയനും വേണ്ടി രാഹുൽ ഗാന്ധിയുടെ വരെ പിതൃത്വം ചോദ്യം ചെയ്ത ഒരാൾക്കെതിരെ സിപിഎം തന്നെ നടത്തുന്ന വെല്ലുവിളിയാണിത്. സിപിഎമ്മിന് വേണ്ടി പോരിനിറങ്ങുന്ന മുഴുവനാളുകൾക്കും ഇതൊരു പാഠമാകട്ടെ. പിന്നെ സ്വന്തം പാർട്ടി എംഎല്‍എയ്‌ക്കെതിരെ പോലും കൊലവിളി നടത്തുന്ന ഈ നാടിന്റെ അഭ്യന്തരൻ പ്രഗത്ഭരിൽ പ്രഗത്ഭനായ പിണറായി രാജയാണ്

Advertisment