ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങളിൽ ഞങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല. കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്:  രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് കെ മുരളീധരൻ

പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകൾക്ക് മറുപടിയില്ല

New Update
k muralidharan

തിരുവനന്തപുരം: പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെ കേസിൽ ഉൾപ്പെടുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ മുരളീധരൻ. 

Advertisment

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതുകൊണ്ടാണ് അദ്ദേഹത്തെ പാർട്ടി പുറത്താക്കിയത്.

അതിനുശേഷം വരുന്ന കാര്യത്തെ കുറിച്ച് കോൺഗ്രസിന് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങളിൽ ഞങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല. കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഇനി അതിനെകുറിച്ച് ഒരുചർച്ചയുടെയും ആവശ്യമില്ല. ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കട്ടെ കെ മുരളീധരൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയാൽ സംരക്ഷിക്കുന്ന സംസ്കാരം കോൺഗ്രസിനില്ല. ഇത് ജനങ്ങളെ സേവിക്കേണ്ട പാർട്ടി ആണ്. സ്വർണം കട്ടവരെയും സ്ത്രീ ലംബടന്മാരെയും ഞങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടില്ല. 

പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകൾക്ക് മറുപടിയില്ല.

രാഹുൽ എന്നേ രാജിവെച്ചുപോകേണ്ടതായിരുന്നു. പക്ഷെ പുറത്താക്കിയ ഒരാൾ രാജിവെക്കണം എന്ന് പറയാൻ കഴിയില്ലലോ ,

 ഇനി വിപ്പ് കൊടുത്താൽ പോലും അനുസരിക്കണം എന്നില്ല. ഗുരുതരമായ ആരോപണങ്ങളും അതിജീവിതമാരുടെ എണ്ണവും കൂടിയപ്പോഴാണ് പുറത്താക്കൽ എന്ന ബ്രഹ്മാസ്ത്രം പ്രയോഗിച്ചതെന്നും കെ മുരളീധരൻ വ്യക്തമാക്കി
  

Advertisment