രാഹുലിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം നേരിട്ടിട്ടുണ്ടെന്ന് കെപിസിസി സംസ്‌കാര സാഹിതി ജന. സെക്രട്ടറി എം എ ഷഹനാസ് . ഷാഫി പറമ്പിലിന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപടെലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപടെലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു

New Update
rahul

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ അന്വേഷണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ വെളിപ്പെടുത്തല്‍. 

Advertisment

രാഹുലിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം നേരിട്ടിട്ടുണ്ടെന്ന് കെപിസിസി സംസ്‌കാര സാഹിതി ജന. സെക്രട്ടറി എം എ ഷഹനാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപടെലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന വെളിപ്പെടുത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഷഹനാസ് കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

രാഹുല്‍ മാങ്കൂട്ടത്തലിന്റെ ഇടപെടലുകളെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു. 

രാഹുല്‍ നേതൃത്വത്തിലേക്ക് വരുമ്പോള്‍ ഷാഫി പറമ്പിലിനോട് ഇക്കാര്യം താന്‍ സൂചിപ്പിച്ചു. വ്യക്തിപരമായ അനുഭവത്തിന്റെ പുറത്തായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

ഇക്കാര്യത്തില്‍ അദ്ദേഹത്തോടെ വിവരങ്ങള്‍ തേടാം. താന്‍ പറയുന്നത് ഷാഫി പറമ്പില്‍ തള്ളിയാല്‍ തെളിവുകള്‍ നല്‍കാന്‍ തെളിവുകള്‍ പക്കലുണ്ടെന്നും ഷഹനാസ് പറഞ്ഞു.

Advertisment