ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ഡിസംബർ 18ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

New Update
Cyclone Fengal brings heavy rain to Karnataka, yellow, orange alerts issued

തിരുവനന്തപുരം: പുതിയ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Advertisment

അടുത്ത ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഡിസംബർ 18ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ലക്ഷദ്വീപിന് മുകളിലായി സ്ഥിതിചെയ്യുന്ന ന്യുനമർദ്ദം വരും മണിക്കൂറുകളിൽ പടിഞ്ഞാറു ദിശയിൽ നീങ്ങി ദുർബലമാകാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുണ്ട്.


 തെക്കൻ ആൻഡമാൻ കടലിനു മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇന്നോടെ ഇത് ന്യൂനമർദ്ദമായി മാറി ശക്തിപ്രാപിച്ച് 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Advertisment