ശബരിമലയിൽ എന്തെങ്കിലും ഇനി ബാക്കിയുണ്ടോ എന്ന സുപ്രീം കോടതിയുടെ ചോദ്യം സാധാരണക്കാർക്ക് വേണ്ടിയെന്ന്  ബി ജെ പി ;ശബരിമലക്കൊള്ള നടന്ന് അഞ്ചരമാസമായിട്ടും പിന്നിലാരാണെന്ന് കണ്ടുപിടിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. ശബരിമലക്കൊള്ള ഒളിപ്പിച്ച് വയ്ക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖർ

മാറിമാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് എത്ര സ്വര്‍ണ്ണവും എത്ര ഭൂമിയും കൊള്ളയടിച്ചുവെന്ന് സാധാരണ ജനങ്ങള്‍ക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു

New Update
rajeev shandrasekhar-2

തിരുവനന്തപുരം: ശബരിമലയിൽ എന്തെങ്കിലും ഇനി ബാക്കിയുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചത് സാധാരണക്കാർക്ക് വേണ്ടിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

Advertisment

ശബരിമലക്കൊള്ള നടന്ന് അഞ്ചരമാസമായിട്ടും പിന്നിലാരാണെന്ന് കണ്ടുപിടിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല.

ശബരിമല പോലുള്ള ഒരു പുണ്യസ്ഥലത്ത് നിന്ന് നാലരകിലോ സ്വര്‍ണ്ണം കട്ടുകൊണ്ടുപോയിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പറയുന്നത് ഇതൊരു വീഴ്ചയാണെന്നാണ്.

എം വി ഗോവിന്ദന്‍ പറയുന്നത് ശബരിമല വിഷയമൊക്കെ കഴിഞ്ഞല്ലോ എന്നാണ്.  ശബരിമലക്കൊള്ള ഒളിപ്പിച്ച് വയ്ക്കാനാണ് സിപിഎമ്മിന്റെ ശ്രമം, രാജീവ്ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 ശബരിമലകൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ ബി ജെ പി വെറുതെ വിടാന്‍ പോകുന്നില്ല. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ട് പിടിച്ച് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അവരെ ജയിലിടയ്ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ശബരിമലയില്‍ ഇനി സ്വര്‍ണ്ണമുണ്ടോയെന്ന സാധാരണ മലയാളികള്‍ ചോദിക്കുന്ന ചോദ്യമാണ് സുപ്രീംകോടതി ചോദിച്ചത്.

മാറിമാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് എത്ര സ്വര്‍ണ്ണവും എത്ര ഭൂമിയും കൊള്ളയടിച്ചുവെന്ന് സാധാരണ ജനങ്ങള്‍ക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു. 


അഞ്ച് വര്‍ഷം കൊണ്ട് തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും നല്ല നഗരമാക്കിമാറ്റാനുള്ള ബജറ്റാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി നേതൃത്വം നല്‍കുന്ന ഭരണസമിതി അവതരിപ്പിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഭവനരഹിതർക്കായി നഗരസഭയുടെ സ്വന്തം ഭവനപദ്ധതിയും എല്ലാ വാർഡുകളിലും ആരംഭിക്കുന്ന അമൃത് ഫാർമസികളും വലിയ പ്രഖ്യാപനങ്ങളാണെന്നും ബി ജെ പി പ്രസിഡന്റ് പറഞ്ഞു.

Advertisment