ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് ബിജെപി കോൾ സെൻ്ററിൽ നിന്ന് ഇപ്പോഴും കോളുകൾ ; ആ പഴയ ഡാറ്റാബേസ് ഒക്കെ ഒന്ന് അപ്‌ഡേറ്റ് ചെയ്യാൻ പറയൂവെന്ന് പഴയ സുഹൃത്തുക്കളോട് സന്ദീപ് വാര്യർ ; സന്ദീപ് വാര്യർ ഇപ്പോൾ കൃത്യമായ വഴിയിലാണ്, അതുകൊണ്ട് വഴിതെറ്റിയ കോളുകൾ ഇനി ഇങ്ങോട്ട് പ്രതീക്ഷിക്കുന്നില്ല എന്നും കോൺഗ്രസ് നേതാവ്

എൻ്റെ പ്രിയപ്പെട്ട പഴയ സുഹൃത്തുക്കളേ, ആ പഴയ ഡാറ്റാബേസ് ഒക്കെ ഒന്ന് അപ്‌ഡേറ്റ് ചെയ്യാൻ പറയൂ. ഡിജിറ്റൽ ഇന്ത്യ എന്നൊക്കെ പറയുന്നതല്ലേ, ആ ലിസ്റ്റിൽ നിന്ന് എൻ്റെ പേര് ഒന്ന് വെട്ടാൻ അത്രയ്ക്ക് പാടുണ്ടോ?

New Update
sandeep warrier

തിരുവനന്തപുരം : ബി ജെ പി യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി യുടെ കാൾ സെൻ്ററിൽ നിന്ന് ഇപ്പോഴും കോളുകൾ വരുന്നുണ്ടെന്ന കാര്യം അറിയിച്ചത്. സന്ദീപ് വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ ,

Advertisment

"ഒരു സന്ദീപ് പോയാൽ നൂറ് സന്ദീപ് വരുമെന്നാണല്ലോ കുറച്ചു മുമ്പ് വരെ ഇവിടുത്തെ ബിജെപി സുഹൃത്തുക്കൾ പറഞ്ഞിരുന്നത്പക്ഷേ ബിജെപി കോൾ സെൻ്ററിൽ നിന്ന് ഇപ്പോഴും എനിക്ക് കോളുകൾ വരുന്നുണ്ട്. ആ നൂറ് പേരെ ഇനിയും കിട്ടിയില്ലേ അതോ കിട്ടിയവരൊന്നും ശരിയാകുന്നില്ലേ എന്ന് എനിക്ക് സംശയം. 

എൻ്റെ പ്രിയപ്പെട്ട പഴയ സുഹൃത്തുക്കളേ, ആ പഴയ ഡാറ്റാബേസ് ഒക്കെ ഒന്ന് അപ്‌ഡേറ്റ് ചെയ്യാൻ പറയൂ. ഡിജിറ്റൽ ഇന്ത്യ എന്നൊക്കെ പറയുന്നതല്ലേ, ആ ലിസ്റ്റിൽ നിന്ന് എൻ്റെ പേര് ഒന്ന് വെട്ടാൻ അത്രയ്ക്ക് പാടുണ്ടോ? അതോ മനഃപൂർവ്വം വിളിക്കുന്നതാണോ? എന്തായാലും സന്ദീപ് വാര്യർ ഇപ്പോൾ കൃത്യമായ വഴിയിലാണ്, അതുകൊണ്ട് വഴിതെറ്റിയ കോളുകൾ ഇനി ഇങ്ങോട്ട് പ്രതീക്ഷിക്കുന്നില്ല "

Advertisment