/sathyam/media/media_files/2025/07/31/shibu-baby-john-8d2759e4-8cde-4c80-a580-4afbee5ad04-resize-750-2025-07-31-00-20-33.jpeg)
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പരാമർശത്തിനെതിരേ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.
ഗണേഷിന്‍റെ കൈയിലുള്ളതെന്താണെന്നു പറയട്ടെ, മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടത്.
എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ട്. ഗണേഷിന്‍റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്.
എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയത്. അതിനു കാരണം ബിജു രാധാകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്.
ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us