Advertisment

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തത്, നടനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന വിവരത്തെ തുടര്‍ന്നെന്ന് പ്രത്യേക അന്വേഷണ സംഘം; നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചെന്നും വിശദീകരണം

സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം

New Update
siddique shaheen

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി നടന്‍ സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തത്, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. സിദ്ദിഖിന് സിം കാർഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണസംഘം പറയുന്നു.

Advertisment

നാഹി, പോൾ എന്നിവരെയാണ് തൈക്കൂടത്തെയും മറൈൻ ഡ്രൈവിലെയും ഫ്ലാറ്റുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. മൊഴിയെടുക്കാനാണ് കൊണ്ടുവന്നതെന്നും നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചെന്നും എസ്ഐടി വ്യക്തമാക്കി

എപ്പോൾ വിളിച്ചാലും ഹാജരാകാമെന്ന ഉപാധിയോടെ ആണ് വിട്ടയച്ചതെന്നും എസ്ഐടി വിശദീകരിച്ചു. പൊലീസ് കസ്റ്റഡിക്കെതിരെ ബന്ധുക്കൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നായിരുന്നു കൊച്ചി സിറ്റി പൊലീസിന്റെ വിശദീകരണം. കേസിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ ഡൽഹിയിലാണുള്ളതെന്നും, രാവിലെ 11.30ഓടു കൂടിയാണ് താൻ ഇക്കാര്യങ്ങൾ അറിയുന്നതെന്നും സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ പ്രതികരിച്ചു.

ഉച്ചക്ക് 2.03ന് അച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സുഹൃത്ത് നബീർ വിളിച്ചിരുന്നു. പിതാവിനെക്കുറിച്ചുള്ള വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്നാണ് പറഞ്ഞത്. ഒരു തരം ബ്ലാക്ക് മെയിലിങ് രീതി ഉപയോ​ഗിച്ചാണ് അന്വേഷണമെന്നും ഷഹീന്‍ ആരോപിച്ചു.

Advertisment