/sathyam/media/media_files/2026/02/11/suresh-gopi-2026-02-11-17-54-28.png)
തൃ​ശൂ​ർ: തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടി​ൽ ത​ന്‍റെ മൊ​ഴി നി​ഴ​ലി​ച്ചു​പോ​ലും ക​ണ്ടി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി.
വി​ഷ​യ​ത്തി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ വ​ർ​ഷം പൂ​രം ന​ല്ല രീ​തി​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​രു അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു.
അ​തി​ല്‍ താ​ൻ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ബ​ന്ധം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.
യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ഒ​രു കാ​ര്യം മൊ​ഴി​യെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് താ​ൻ പ​റ​ഞ്ഞ​താ​ണ്.
എ​ന്നാ​ല്‍ അ​ത് റി​പ്പോ​ർ​ട്ടി​ല്‍ വ​ന്നി​ട്ടി​ല്ല. പി​ന്നെ ആ ​റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ പൂ​ർ​ണ​മാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു.
വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും എം​പി അ​റി​യി​ച്ചു.
അ​തേ​സ​മ​യം എ​യിം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ലും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു.
എ​യിം​സ് വ​രാ​തെ എ​വി​ടെ പോ​കാ​നെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.
എ​യിം​സ് വ​രു​മ്പോ​ൾ അ​തി​ന്‍റെ മ​ഹ​ത്വം ത​നി​ക്ക് ത​ന്നെ​യാ​വും. എ​യിം​സ് പ​റ​ഞ്ഞ് വോ​ട്ട് ചോ​ദി​ക്കാ​ൻ താ​ൻ വ​രി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us