/sathyam/media/media_files/2026/02/02/anoop-antony-2026-02-02-16-17-11.jpg)
തിരുവല്ല : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റിൽ വിജയം ലക്ഷ്യമിട്ടാണ് ബി ജെ പി യുടെ പ്രവർത്തനം .
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ഇതിനോടകം മണ്ഡലത്തിൽ സജീവമാണ്.
തിരുത്തിയെഴുതാൻ തിരുവല്ല എന്ന പേരിൽ വികസന കൂട്ടായ്മകൾ അനൂപ് ആൻ്റണിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അത്തരത്തിൽ നിരണത്ത് നടന്ന കൂട്ടായ്മയെക്കുറിച്ച് അനൂപ് ആൻ്റണി തൻ്റെ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെ ,
"തിരുത്തിയെഴുതാൻ തിരുവല്ല: വികസന കൂട്ടായ്മ, നിരണം!
​പഴമയുടെ പാരമ്പര്യവും ചരിത്രത്തിന്റെ ശേഷിപ്പുകളും ഒരുപാട് പറയാനുള്ള മണ്ണാണ് നമ്മുടെ നിരണം.
കാലങ്ങൾക്ക് മുൻപേ ചരിത്രത്താളുകളിൽ ഇടംപിടിച്ച നിരണത്തിന്റെ ആ പഴയ പ്രതാപം വീണ്ടെടുക്കുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്!
​നിരണം വികസന കൂട്ടായ്മ മുന്നോട്ടുവെക്കുന്നത് കേവലം ഒരു വികസന സങ്കല്പം മാത്രമല്ല; മറിച്ച്, ഈ മണ്ണിനെ സ്നേഹിക്കുന്ന ഓരോ ജനതയുടെയും ഹൃദയത്തിൽ നിന്നുള്ള വികസന കാഴ്ചപ്പാടുകളാണ്.
നമ്മുടെ നിരണം എങ്ങനെ മാറണം എന്നതിനെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള നിരവധി അഭിപ്രായങ്ങളാണ് ഓരോ ചർച്ചയിലും ഉയർന്നുവന്നത്.
നിരണത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ "വികസന കൂട്ടായ്മ നിരണം" കൈകോർക്കുന്നു.
​നമുക്ക് ഒന്നിച്ച് ഒരു നല്ല നിരണത്തിനായി, തിരുവല്ലയുടെ വികസനത്തിനായി തിരുത്തിയെഴുതാം! "
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us