അതിരപ്പിള്ളി: ഓണത്തിനെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ, ഉല്ലാസത്തിന്റെ പൂക്കാലം സമ്മാനിച്ചുകൊണ്ട് ഈ ഓണം അവിസ്മരണീയമാക്കാൻ പുതിയ റൈഡുകളും കിടിലൻ ഓഫറുകളുമൊരുക്കി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫൺ ഡെസ്‌റ്റിനേഷനായ സിൽവർ സ്റ്റോം സ്നോ സ്‌റ്റോം തീം പാർക്കുകൾ ഒരുങ്ങി.
മനം നിറക്കുന്ന റൈഡുകളും പശ്ചിമഘട്ട മല മേടിൻ്റെ വന്യ മായാജാലവും നാടിൻ്റെ ഓണക്കാല കളികളായ വടം വലി മുതൽ ഏറെ രസകരമായ ഓണ കളികളുടെ ഒരു നീണ്ട നിരതന്നെ കുടുംബത്തോടൊപ്പം ഉല്ലസിക്കാനായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഓണാവധി കൂടുതൽ രസകരമാക്കാൻ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ടും ഈ ഓണം മെഗാഓഫറിൻ്റെ പ്രത്യേകതയാണ്.
സിൽവർ സ്‌റ്റോമിലെ പ്രശസ്‌തമായ വാട്ടർ റൈഡുകൾക്കൊപ്പം തണുത്തുറഞ് മഞ്ഞു മൂടിയ മലനിരകളിലേക്കുള്ള യാത്രാനുഭവം സമ്മാനിക്കുന്ന സ്നോ സ്‌റ്റോമിലെ ആഘോഷങ്ങളും ഈ ഓണം വെക്കേഷൻ എന്നെന്നും ഓർമിച്ചു വെക്കാനിഷ്ടപ്പെടുന്ന ഒരനുഭവമാക്കി മാറ്റും.
സ്നോ സ്റ്റോമിൽ ഡി ജെയും സിൽവർ സ്‌റ്റോമിലെ വേവ് പൂളുമൊക്കെ വെക്കേഷൻ ടൂറുകളിലെ എക്കാല ത്തെയും എവർ ഗ്രീൻ ഹിറ്റുകളാണ്. പശ്ചിമഘട്ടത്തിൻ്റെ വന്യ സൗന്ദര്യവും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിക്കാനെത്തുന്നവർക്ക് താമസിക്കാനും കൂടുതൽ നേരം ചെലവഴിക്കാനുമായി പാർക്കിനോട് ചേർന്ന് തന്നെ അത്യാധുനിക സൗകര്യങ്ങളോടെ സിൽവർ സ്‌റ്റോമിൻ്റെ തന്നെ റിസോർട്ടും സജ്ജമാണ്.
ബുക്കിങ്ങിനും ഡിസ്‌കൗണ്ട് ഓഫറുകൾക്കും ബന്ധപ്പെടുക: +91 944 77 75 444. ബുക്കിങ്ങിന്:
https://booking.silverstorm.in/