Advertisment

അറസ്റ്റ് ഒഴിവാക്കാൻ സിദ്ധിഖ് ഇറക്കിയത് സിറ്റിംഗിന് കാൽക്കോടി ഫീസ് വാങ്ങുന്ന വക്കീലിനെ. മുമ്പ്‌ ദിലീപിനെ രക്ഷിക്കാൻ ഇറങ്ങിയ അതേ വക്കീൽ. പരാതി കെട്ടിച്ചമച്ചതെന്ന്‌ സുപ്രീംകോടതിയിൽ. ലൈംഗികശേഷി പരിശോധന വേണമെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കേണ്ട. അന്വേഷണവുമായി സഹകരിക്കാം. ഏതു ജാമ്യവ്യവസ്ഥയും സ്വീകാര്യം. പോലീസിന്റെ ഒത്താശയോടെ സിദ്ധിഖിന്റെ ഒളിവുജീവിതം തുടരുന്നു

സിറ്റിംഗിന് 25ലക്ഷം വരെ വാങ്ങുന്ന സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ധിഖിനായി ഹാജരാവുന്നത്. കേന്ദ്രസർക്കാർ വച്ചുനീട്ടിയ അറ്റോർണി ജനറൽ പദം വേണ്ടെന്നുവച്ചാണ് റോത്തഗി സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
siddiq-1
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ അറസ്റ്റൊഴിവാക്കാൻ കോടികൾ വാരിയെറിയുകയാണ് നടൻ സിദ്ധിഖ്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ധിഖ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Advertisment

മുൻകൂർ ജാമ്യം നൽകുകയോ അറസ്റ്റ് തടയുകയോ വേണമെന്നാണ് ആവശ്യം. സിറ്റിംഗിന് 25ലക്ഷം വരെ വാങ്ങുന്ന സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ധിഖിനായി ഹാജരാവുന്നത്. കേന്ദ്രസർക്കാർ വച്ചുനീട്ടിയ അറ്റോർണി ജനറൽ പദം വേണ്ടെന്നുവച്ചാണ് റോത്തഗി സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നത്.

mukul rathogi


റോത്തഗി നടത്തുന്ന കേസുകളിൽ വിജയ നിരക്ക് വളരെ കൂടുതലാണ്. അതിനാൽ നടിയുടെ പരാതിയിൽ ഗൂഢാലോചന ആരോപിച്ച് കേസിൽ മുൻകൂർ ജാമ്യമോ അറസ്റ്റൊഴിവാക്കലോ നേടാമെന്നാണ് സിദ്ധിഖിന്റെ കണക്കുകൂട്ടൽ.


കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് വേണ്ടിയും സുപ്രീംകോടതിയിൽ ഹാജരായത് മുകുൾ റോത്തഗിയായിരുന്നു. സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറാണ് ഹാജരാകുന്നത്.

അതേസമയം, സിദ്ധിഖിന്റെ ഒളിസങ്കേതം കണ്ടെത്തി പിടികൂടാനാവാതെ വിയർക്കുകയാണ് പോലീസ്. ആദ്യദിവസം തന്നെ കൊച്ചിയിലെ ഹോട്ടലിൽ സിദ്ധിഖിനെ കണ്ടെത്തിയെന്നും മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയെന്നുമൊക്കെ പോലീസ് പറഞ്ഞിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല.


അതിനിടെ, ഇന്നലെ സിദ്ധിഖിന്റെ മൊബൈൽ ഓൺ ആവുകയും നിരന്തരം ആരോടോ സംസാരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പോലീസിന് സിദ്ധിഖിന്റെ ലൊക്കേഷൻ മനസിലാക്കി പിടികൂടാനാട്ടില്ല. സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നതുവരെ സിദ്ധിഖിന്റെ അറസ്റ്റ് വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.


സുപ്രീം കോടതിയെ സമീപിക്കാൻ അവസരം വേണമെന്ന സിദ്ദിഖിന്റെ അഭ്യർഥന പോലീസ് സമ്മതിച്ചു കൊടുത്തതിലും ആക്ഷേപമുയരുന്നുണ്ട്. അതേസമയം, മുൻകൂർ ജാമ്യഹർജിയിൽ സുപ്രീം കോടതി വിധി പ്രതികൂലമായാൽ മാത്രം അറസ്റ്റ് മതിയെന്ന് പോലീസിന് ഉന്നതതല നിർദേശം കിട്ടിയതായും സൂചനയുണ്ട്.

siddique reall

താൻ നിരപരാധിയാണെന്നാണ് സുപ്രീംകോടതിയിലെ ഹർജിയിൽ സിദ്ദിഖ് പറയുന്നത്. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. നടനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുമ്പോൾ പ്രഥമദൃഷ്‌ട്യാ തന്നെ കുറ്റം ചെയ്‌തുവെന്ന സൂചനയാണുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതടക്കമുള്ള നീരീക്ഷണങ്ങളെയാണ് സിദ്ദിഖ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.


താൻ നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഹർജിയിൽ പറയുന്നു. തെളിവു ശേഖരണത്തിന് അറസ്റ്റോ, കസ്റ്റഡിയിൽ ചോദ്യംചെയ്യലോ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സിനിമാ മേഖലയിലെ അമ്മ, ഡബ്ല്യു.സി.സി സംഘടനകൾ തമ്മിലുള്ള തർക്കത്തിന്റെ ഫലമാണ് പീഡനക്കേസ്. ഡബ്ല്യു.സി.സിയുടെ ഉറച്ച അംഗമാണ് അതിജീവിതയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും സിദ്ദിഖ് ചൂണ്ടിക്കാട്ടി.


2019 മുതൽ പരാതിക്കാരി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടക്കം ആരോപണമുന്നയിക്കുന്നു. പരസ്‌പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ സിദ്ദിഖ് വ്യക്തമാക്കി. താൻ ഏതെങ്കിലും തരത്തിലുള്ള ഭീഷണി മുഴക്കിയതായി തെളിവില്ല.

ലൈംഗികശേഷി പരിശോധന വേണമെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കാനാകില്ല. 65 വയസുള്ള മുതിർന്ന പൗരനാണ്. അന്വേഷണവുമായി സഹകരിക്കാം. സാക്ഷികളെ സ്വാധീനിക്കില്ല. തെളിവുകൾ നശിപ്പിക്കുമെന്നും ആശങ്ക വേണ്ട. ഏതു ജാമ്യവ്യവസ്ഥയും സ്വീകാര്യമാണെന്നും സിദ്ദിഖിന്റെ ഹർജിയിൽ പറയുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും.


അതിനിടെ, സിദ്ധിഖിനെ കണ്ടെത്താൻ ആറ് സംഘങ്ങളെ ക്രൈംബ്രാഞ്ച് മേധാവി നിയോഗിച്ചു. രാജ്യം വിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും നിരീക്ഷണമുണ്ട്. സിദ്ദിഖിനെ പിടികൂടാൻ മ്യൂസിയം പോലീസ് കൊച്ചിയിലെത്തി തിരച്ചിൽ തുടരുകയാണ്.


സിദ്ദിഖിനെതിരേ ജീവപര്യന്തം തടവ് കിട്ടാവുന്ന ബലാത്സംഗം (ഐപിസി 376), 2വർഷം തടവുശിക്ഷയുള്ള ഭീഷണിപ്പെടുത്തൽ (506) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിദ്ദിഖിന്റെ കാര്യത്തിൽ ഇനി തെളിവു ശേഖരണം വേണ്ട. ആവശ്യത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായാൽ ഹൈക്കോടതി നിർദ്ദേശപ്രകാരം മെഡിക്കൽ പരിശോധന നടത്തും.

Advertisment