Advertisment

സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞതിലെ ഗൂഢാലോചനവരെ അന്വേഷിച്ച സർക്കാർ, 100 കോടി കോഴക്കഥയുടെ ഗൂഢാലോചന അന്വേഷിക്കുന്നേയില്ല. അന്വേഷണ ആവശ്യം വകവയ്ക്കാതെ സർക്കാർ. മന്ത്രിസ്ഥാനം തെറിപ്പിക്കാനുള്ള കോഴയാരോപണം കേരളത്തിൽ ഇതാദ്യം. പ്രതിപക്ഷം ആരോപണം കടുപ്പിക്കാത്തത് 100 കോടി കോഴയാരോപണത്തിലെ യുക്തിരാഹിത്യം കാരണം. ആരോപണം ഉന്നയിച്ചവർതന്നെ വെട്ടിലാകുമ്പോള്‍

ഒരു മാസം മുൻപേ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരുമടക്കം ഉന്നതർ കോഴയിടപാടിന്റെ വിവരങ്ങൾ അറിഞ്ഞിരുന്നെങ്കിലും ഇക്കാര്യം വിജിലൻസിൽ അറിയിക്കാനോ രഹസ്യാന്വേഷണത്തിന് നിർദ്ദേശിക്കാനോ തുനിഞ്ഞില്ല. ആരോപണത്തിൽ കഴമ്പില്ലാത്തതിനാലാണോ ഇതെന്നും വ്യക്തമല്ല.

New Update
thomas k thomas pinarai vijayan antony raju
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എം.എൽ.എമാരായ ആന്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും ബി.ജെ.പി ബന്ധമുള്ള അജിത്പവാർ പക്ഷത്തേക്ക് മാറ്റാൻ 100 കോടി കോഴ തോമസ് കെ തോമസ് എം.എൽ.എ വാഗ്ദാനം ചെയ്തെന്ന ആരോപണം നനഞ്ഞ പടക്കമായെങ്കിലും ഇത്തരമൊരു ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് യാതൊരു അന്വേഷണവും നടക്കുന്നില്ല.

Advertisment

ഒരു മാസം മുൻപേ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരുമടക്കം ഉന്നതർ കോഴയിടപാടിന്റെ വിവരങ്ങൾ അറിഞ്ഞിരുന്നെങ്കിലും ഇക്കാര്യം വിജിലൻസിൽ അറിയിക്കാനോ രഹസ്യാന്വേഷണത്തിന് നിർദ്ദേശിക്കാനോ തുനിഞ്ഞില്ല. ആരോപണത്തിൽ കഴമ്പില്ലാത്തതിനാലാണോ ഇതെന്നും വ്യക്തമല്ല.

അതേസമയം, നൂറു കോടി കോഴയ്ക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് ആക്ഷേപം കേട്ട തോമസ് കെ തോമസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ അന്വേഷണത്തെക്കുറിച്ച് സർക്കാർ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു പ്രതികരണവുമില്ല.


നൂറുകോടി കോഴ വസ്തുതയ്ക്കും യുക്തിക്കും നിരക്കുന്നതല്ലെന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്. എന്നാൽ ഇതിനു പിന്നിൽ തോമസ് കെ തോമസിന്റെ മന്ത്രിപദവി തെറിപ്പിക്കാനടക്കം ഗൂഢാലോചന നടന്നെന്ന് വ്യക്തമാണ്.


ഭാരതീയ ന്യായ സംഹിത പ്രകാരം ഗൂഢാലോചന ക്രിമിനൽ കുറ്റമാണ്. എന്നിട്ടും ഇക്കാര്യത്തെക്കുറിച്ച് അന്വേഷണമില്ലാത്തത് ദുരൂഹമാണ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്, മുഖ്യമന്ത്രിക്കെതിരേ മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലെ ഗൂഢാലോചന പോലും അന്വേഷണത്തിന് വിട്ട മുൻകാല ചരിത്രം ചൂണ്ടിക്കാട്ടിയാണ് 100 കോടി കോഴയിലെ ആരോപണങ്ങളിൽ അന്വേഷണമില്ലാത്തത് പ്രതിപക്ഷം ചർച്ചയാക്കുന്നത്. 


സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ തുടങ്ങിയവർ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. 


മുന്നണിയിലെ ഒരു ഘടകകക്ഷിക്കെതിരെ ഗുരുതരമായ ആരോപണം മറ്റൊരു ഘടകകക്ഷി നേതാവ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും എൽ.ഡി.എഫിൽ വിഷയം ചർച്ച ചെയ്യാതിരുന്നതും ചർച്ചയാവുന്നുണ്ട്.

എന്നാൽ നൂറുകോടി കോഴയിലെ യുക്തിരാഹിത്യം കാരണം ഇത് ഉപതിരഞ്ഞെടുപ്പുകളിൽ കാര്യമായ പ്രചാരണ വിഷയമായി മാറുന്നില്ല. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും വളരെ മുമ്പേ വിഷയത്തെക്കുറിച്ച് അറിവുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ മൗനമാണ് ചർച്ചയാവുന്നത്.

ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി; കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി പാര്‍ട്ടി സെക്രട്ടറി ബലദേവ്‌


കോഴ വാഗ്ദാനവുമായി തന്നെ ആരും സമീപിച്ചിട്ടില്ലെന്ന്  കോവൂർ കുഞ്ഞുമോൻ വ്യക്തമാക്കിയതോടെ വിഷയം അവസാനിച്ചെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ ഗൗരവകരമായ ചിലത് മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണിരാജു പറഞ്ഞതും, ആരോപണത്തിന് പിന്നിൽ ആന്റണിരാജുവിന്റെ ഗൂഢാലോചനയാണെന്ന് തോമസ് കെ തോമസ് പറയുന്നതും സർക്കാർ വിസ്മരിക്കുകയാണ്.


തോമസിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് എൻ.സി.പിയുടെ  മന്ത്രിയായ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്കായി സെപ്തംബറിൽ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ, മന്ത്രി ശശീന്ദ്രൻ, തോമസ് കെ.തോമസ് എം.എൽ.എ എന്നിവർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അപ്പോൾ തന്നെ തോമസ്.കെ.തോമസ് ആരോപണം തള്ളുകയും ചെയ്തിരുന്നു.

ഉപതിരഞ്ഞെടുപ്പ് കഴിയുന്ന സമയത്ത് മന്ത്രിയെ മാറ്റണമെന്ന തരത്തിൽ പാർട്ടി നേതൃത്വം ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അതിനിടെയാണ്, ഒരു പ്രമുഖ പത്രത്തിൽ 100 കോടി കോഴയെന്ന വാർത്ത പ്രത്യക്ഷപ്പെട്ടത്.

കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് സി.പി.എം നേതാവ് കെ.കെ ദിവ്യയ്‌ക്കെതിരായ ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റാൻ ഉന്നത കേന്ദ്രങ്ങളുടെ അറിവോടെ നടത്തിയ നാടകമാണിതെന്നും ആരോപണം ഉയരുന്നുണ്ട്.

Advertisment