Advertisment

റോഡിലെ നിയമങ്ങളൊന്നും ബാധകമല്ലാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം. ഒരു കാരണവശാലും മറികടന്നുകൂടാത്ത മഞ്ഞവരകൾ കടന്ന് ഓവർടേക്കിംഗ്. എതിർദിശയിലേക്ക് കടന്നുകയറ്റം. ജനങ്ങളെ ഇടിച്ചിടാത്തത് ഭാഗ്യം. ഒരു പെറ്റിപോലും അടിക്കില്ല. മുഖ്യമന്ത്രിയുടെ യാത്രകൾ ലക്ഷങ്ങൾ വാടക നൽകി വെറുതേയിട്ടിരിക്കുന്ന ഹെലികോപ്ടറിലാക്കണമെന്ന് സോഷ്യൽ മീഡിയ

സാധാരണക്കാരൻ ഹെൽമെറ്റില്ലെങ്കിലും സീറ്റ് ബെൽറ്റിട്ടില്ലെങ്കിലും കണ്ണിലെണ്ണയൊഴിച്ച് പെറ്റിയടിക്കുന്ന പോലീസിനും മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്ത തൊടാൻ പേടിയാണ്.

New Update
chief ministers convoy vehicles collied one by one
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഒരു കാരണവശാലും മറികടന്നു കൂടാത്ത റോഡിലെ കനത്ത മഞ്ഞവരയിലൂടെ കുതിച്ചുപാഞ്ഞെത്തി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകട പരമ്പരയുണ്ടാക്കിയതിൽ കേസുമില്ല ഫൈനുമില്ല.

Advertisment

സാധാരണക്കാരൻ ഹെൽമെറ്റില്ലെങ്കിലും സീറ്റ് ബെൽറ്റിട്ടില്ലെങ്കിലും കണ്ണിലെണ്ണയൊഴിച്ച് പെറ്റിയടിക്കുന്ന പോലീസിനും മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്ത തൊടാൻ പേടിയാണ്.


വാഹനവ്യൂഹത്തിലെ ആംബുലൻസടക്കം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെന്ന് വെഞ്ഞാറമ്മൂട് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ വെറുതേ എഴുതുക മാത്രമാണ് പോലീസ് ഇതുവരെ ചെയ്ത നടപടി. മഞ്ഞവര മറികടന്ന് അപകടമുണ്ടാക്കിയതിന് വാഹനവ്യൂഹത്തിലെ ഡ്രൈവർമാർക്കെതിരേ കേസെടുക്കേണ്ടതാണ്.


തിങ്കളാഴ്ച വൈകിട്ട് 5.44ന് വാമനപുരം പാർക്ക് ജംഗ്ഷനിലായിരുന്നു അപകടപരമ്പര. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ആദ്യ പൈലറ്റ് വാഹനം ഒരു സ്‌കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് പിന്നാലെയെത്തിയ മറ്റുവാഹനങ്ങൾ കൂട്ടിയിടിച്ചത്.

chief ministers convoy vehicles collied one by one-2

ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന റോഡിലേക്ക് പോകാൻ സ്‌കൂട്ടർ യാത്രക്കാരി ഇൻഡിക്കേറ്റർ തെളിയിച്ച് റോഡ് മദ്ധ്യത്തിൽ നിന്നു. തുടർന്ന് ആറ്റിങ്ങൽ റോഡിലേക്ക് വാഹനം തിരിച്ച് പോയി. ഈ സമയത്താണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമെത്തുന്നത്.


വേഗതയിലെത്തിയ വാഹനവ്യൂഹത്തിലെ ബൊലേറോ പൈലറ്റ് വാഹനം സ്കൂട്ടർ യാത്രക്കാരിയെ കണ്ട് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു.


കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി. സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നാണ് അന്ന് പറഞ്ഞതെങ്കിലും ഒന്നും നടക്കുന്നില്ല.

വലിയ ജനത്തിരക്കും വാഹനങ്ങൾ നാല് വശത്തേക്കും സഞ്ചരിക്കുന്ന സ്ഥലത്ത് വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനമുൾപ്പടെയുള്ള പൈലറ്റ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ബ്രേക്കിട്ടത് കൊണ്ടു മാത്രം വലിയൊരു അപകടം ഒഴിവായി.

chief ministers convoy vehicles collied one by one-4

നാല് വശത്തേകും വാഹനങ്ങൾ പോകുന്ന വാമനപുരം പാർക്ക് ജംഗ്ഷനിലായിരുന്നു അപകടം. നാല് റോഡുകൾ സംഗമിക്കുന്ന ഈ സ്ഥലത്ത് ഇരട്ട മഞ്ഞവരയാണ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഉൾപ്പടെ കൂട്ടിയിടിക്കുന്ന സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇരട്ട മഞ്ഞവര ഓവർടേക്ക് ചെയ്തുന്നത് വ്യക്തമാണ്. ഇരട്ട തുടർച്ചയായ മഞ്ഞ വര റോഡിലെ വരകളുടെ പട്ടികയിലെ ഏറ്റവും കർശനമായ മുന്നറിയിപ്പാണിത്.


ഒരു ഇരട്ട തുടർച്ചയായ മഞ്ഞ വര സൂചിപ്പിക്കുന്നത് വര മുറിച്ചുകടക്കുന്നത് ഇരുവശത്തേക്കും അനുവദനീയമല്ല. അതിനാൽ ഓവർടേക്കിംഗ് പാടില്ല. അപകടസാധ്യത കൂടുതലുള്ള അപകടകരമായ രണ്ടുവരി റോഡുകളിലാണ് ഈ രീതി സാധാരണയായി കാണപ്പെടുന്നത്.


വിഐപി വാഹനങ്ങൾ കടന്നുപോകുമ്പോൾ വിഐപിക്കും മറ്റു യാത്രക്കാർക്കും അപകടമുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളിൽ മുതൽ ഗതാഗത നിയമലംഘനം വരെ ഗുരുതര പിഴവുകളാണ് ഈ സംഭവത്തിലുള്ളത്.

അപകടമുണ്ടായ ജംക്‌‌ഷനിലെ റോഡ് അടയാളം റോഡിനു മധ്യഭാഗത്ത് തുടർച്ചയായ രണ്ടു മഞ്ഞ വരകളും അവയെ ബന്ധിപ്പിച്ച് ഏണിപ്പടികൾ പോലെ ചരിഞ്ഞ മഞ്ഞ വരകളുമാണ്.


‘ലാഡ‍ർ ഹാച്ചിങ്’ എന്നറിയപ്പെടുന്ന ഈ അടയാളം റോഡിനു വീതി കുറവായ ഭാഗത്ത് ഇരുദിശയിലുള്ള ഗതാഗതം വേർതിരിക്കാൻ മീഡിയൻ നിർമിക്കുന്നതിനു പകരം വരയ്ക്കുന്നതാണ്. 


ഒരു കാരണവശാലും ഈ വരകൾ മറികടന്ന് ഓവർടേക്കിങ് നടത്താൻ പാടില്ലെന്നാണ് ഗതാഗതനിയമം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ എല്ലാ വാഹനങ്ങളും ഈ വര മറികടന്ന് എതിർദിശയിലുള്ള വാഹനങ്ങൾ കടന്നു പോകേണ്ട വരിയിലേക്കു കയറിയാണ് സഞ്ചരിച്ചിരുന്നത്.

ladder hatching on road

എസ്കോർട്ട് വാഹനങ്ങൾ ഉൾപ്പെടെ നിരത്തിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട സുരക്ഷിത അകലമുണ്ട്. പെട്ടെന്നു ബ്രേക്ക് ചെയ്യേണ്ടി വന്നാൽ വാഹനങ്ങൾ അപ്പോൾ സഞ്ചരിക്കുന്ന വേഗത്തിൽ നിന്ന് വേഗം കുറച്ച് സുരക്ഷിതമായി നിർത്താനാവശ്യമായ അകലമാണിത്.


എന്നാൽ, പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയിൽ പോകുമ്പോൾ അതിവേഗം കടന്നു പോകാൻ പല വിഐപി അകമ്പടി വാഹനങ്ങളും ഈ അകലം പാലിക്കാറില്ല. വിഐപി, വിവിഐപി വാഹന വ്യൂഹം കടന്നു പോകുമ്പോൾ ഓരോ പൊലീസ് സ്റ്റേഷനിലും മുൻകൂട്ടി അറിയിച്ച് ഗതാഗത ക്രമീകരണം നടത്താറുണ്ട്.


മറ്റു വാഹന യാത്രക്കാരെ അരികിലേക്കു മാറ്റി നിർത്തിയും ഇടറോഡുകളിൽ നിന്നുള്ള ഗതാഗതം നിയന്ത്രിച്ചും ഏതാനും മിനിറ്റുകൾ നീളുന്ന ഈ ഗതാഗത ക്രമീകരണം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോഴെല്ലാം ചെയ്യാറുള്ളതാണ്.

അപകടമുണ്ടായ ഭാഗത്ത് വാഹനങ്ങൾക്കു നിയന്ത്രണമുണ്ടായിരുന്നില്ല. ലക്ഷങ്ങൾ വാടക നൽകി വെറുതേയിട്ടിരിക്കുന്ന ഹെലികോപ്ട‌ർ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഉപയോഗിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ ആവശ്യം.

Advertisment