/sathyam/media/media_files/2026/01/22/sabu-m-jacob-2-2026-01-22-21-23-42.jpg)
കൊച്ചി: ട്വന്‍റി 20യുടെ എന്‍ഡിഎ പ്രവേശത്തില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും രാജി വച്ചതിന് പിന്നാലെ വിശദീകരണവുമായി സാബു എം. ജേക്കബ്.
എല്‍ഡിഎഫും യുഡിഎഫും അടക്കമുള്ള പാര്‍ട്ടികള്‍ ട്വന്‍റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന അജണ്ടയുണ്ടാക്കി എന്നാണ് സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
പരസ്പരം കടിച്ചു കീറുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വര്‍ഗീയ ശക്തികളെയെല്ലാം കൂട്ടുപിടിച്ചു കൊണ്ട് ട്വന്‍റി 20യെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള അജണ്ട ഉണ്ടാക്കി.
പക്ഷെ ഞങ്ങള്‍ മത്സരിച്ച പഞ്ചായത്തുകളില്‍, പ്രത്യേകിച്ച് ട്വന്‍റി 20 മുമ്പും ഭരണം നടത്തിക്കൊണ്ടിരുന്ന പഞ്ചായത്തുകളില്‍ ജയിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും വലിയ ഭൂരിപക്ഷം നേടിയ പ്രതിപക്ഷമായി മാറി. കിഴക്കമ്പലം പഞായത്തില്‍ 21 വാര്‍ഡുകളില്‍, 14 വാര്‍ഡുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയം വരിക്കാന്‍ സാധിച്ചുവെന്നും സാബു ജേക്കബ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us