/sathyam/media/media_files/JM3cppcopqyM5BE3PR4h.jpg)
തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ ബാ​ർ പ്ര​വ​ർ​ത്ത​ന സ​മ​യം ഉ​യ​ർ​ത്തി​യ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്ന എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ വാ​ദം ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.
ഇ​തു​സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും മ​ന്ത്രി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.
ബാ​റു​ക​ളു​ടെ സ​മ​യം ഏ​കീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​റു​ട​മ​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും നേ​ര​ത്തെ ത​ന്നെ ശ്ര​മം ന​ട​ക്കു​ന്ന​താ​യി അ​റി​യാ​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു വ​ര്‍​ഷം മു​ന്‍​പ് പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് ബാ​റു​ട​മ​ക​ള്‍ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.
സ​മ​യം നീ​ട്ടി ന​ല്‍​കു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​രു റോ​ളു​മി​ല്ല. അ​ല്ലെ​ങ്കി​ല്‍ ത​ന്നെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ഭി​പ്രാ​യം ബാ​ര്‍ ഉ​ട​മ​ക​ള​ല്ല സ​ര്‍​ക്കാ​രി​നോ​ട് പ​റ​യേ​ണ്ട​ത്.
പ​ക്ഷെ സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം ഒ​രു തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
/filters:format(webp)/sathyam/media/media_files/giNdwY3bsfAxC2m5RzVA.jpg)
എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റോ നേ​താ​ക്ക​ളോ പോ​ലും ഇ​ക്കാ​ര്യം അ​റി​ഞ്ഞി​ട്ടി​ല്ല. പി​ന്നെ എ​ങ്ങ​നെ​യാ​ണ് പ്ര​തി​പ​ക്ഷം അ​റി​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പ് മ​ന്ത്രി​സ​ഭ​യി​ല്‍ വ​യ്ക്കാ​തെ, ആ​രു​മാ​യും ച​ര്‍​ച്ച ചെ​യ്യാ​തെ തീ​രു​മാ​നം എ​ടു​ത്ത​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
എ​ക്​സൈ​സ് മ​ന്ത്രി ഈ ​വി​ഷ​യം പ്ര​തി​പ​ക്ഷ​ത്തെ ഒ​രാ​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഒ​രു ഫോ​ണ്‍ കോ​ളി​ലൂ​ടെ​യോ നി​യ​മ​സ​ഭ​യി​ല്‍ നേ​രി​ട്ടോ എ​ക്​സൈ​സ് മ​ന്ത്രി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും വി.​ഡി.​സ​തീ​ശ​ൻ അ​റി​യി​ച്ചു.
സ​ര്‍​ക്കാ​രി​ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ഭി​പ്രാ​യം അ​റി​യ​ണ​മെ​ങ്കി​ല്‍ പ്ര​തി​പ​ക്ഷ​ത്തോ​ട് നേ​രി​ട്ടാ​ണ് സം​സാ​രി​ക്കേ​ണ്ട​ത്. അ​ല്ലാ​തെ ബാ​ര്‍ ഉ​ട​മ​ക​ളോ​ട​ല്ല. പ്ര​തി​ക്കൂ​ട്ടി​ലാ​യ​പ്പോ​ള്‍ ര​ക്ഷ​പെ​ടാ​നു​ള്ള പി​ടി​വ​ള്ളി​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us