സിവൈഎഫ്ഐക്കും കൈരളിക്കും പ്രതിപക്ഷ നേതാവിൻ്റെ പരിഹാസം ; ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന നുണപറയല്‍ മത്സരത്തില്‍ കൈരളി ടി.വിയുടെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരും പങ്കെടുത്താല്‍ കടുത്ത മത്സരമാകും ; സി.പി.എം വിട്ട് വരുന്നവര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് ഇത്രയും അസ്വസ്ഥത കാട്ടുന്നത് ഏന്തിനെന്നും വിഡി സതീശൻ

ബാറുകളുടെ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി രാജേഷ് പ്രതിപക്ഷത്തെ ആരുമായും സംസാരിച്ചിട്ടില്ല

New Update
Satheesan

ആലുവ :  സി.പി.എം വിട്ട് വരുന്നവര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് ഇത്രയും അസ്വസ്ഥത കാട്ടുന്നത് എന്തിനാണ്? ഭരണം പോയപ്പോള്‍ കോണ്‍ഗ്രസ് വിട്ട് എത്രയോ പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. 

Advertisment

അവര്‍ക്കൊക്കെ എന്തെല്ലാം സ്ഥാനങ്ങളാണ് നല്‍കിയത്. അവരുടെയൊക്കെ പേര് പറയുന്നില്ല. 

satheesan

രണ്ടാം നിരയിലും മൂന്നാം നിരയിലും പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഭരണത്തില്‍ തന്നെ പങ്കാളിത്തം നല്‍കി. 

സി.പി.എം വിട്ട് വരുന്നവര്‍ വരണ്ടെന്ന് പറയണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. 

ബാറുകളുടെ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി രാജേഷ് പ്രതിപക്ഷത്തെ ആരുമായും സംസാരിച്ചിട്ടില്ല.

ബാര്‍ ഉടമകള്‍ പറയുന്നത് പ്രതിപക്ഷത്തിന്റെ അഭിപ്രായമാകുന്നത് എങ്ങനെയാണ് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന നുണപറയല്‍ മത്സരത്തില്‍ കൈരളി ടി.വിയുടെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരും പങ്കെടുക്കണം. കടുത്ത മത്സരമായിരിക്കും അത് എന്നും വിഡി സതീശൻ പരിഹസിച്ചു

Advertisment