New Update
/sathyam/media/media_files/2025/04/08/GfyaicFSzWBV3qz2wglY.jpg)
ആലപ്പുഴ: രാഹുലിന്‍റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
രാഹുൽ രാജിവയ്ക്കണോ എന്ന് രാഹുലും പാർട്ടിയും ആണ് തീരുമാനിക്കേണ്ടത്.
/filters:format(webp)/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചു. രാഹുൽ കേസില്ലെന്ന് പറഞ്ഞ് പുണ്യാളനാകാൻ ശ്രമിച്ചു. തെറ്റ് ചെയ്യാത്തവർ ആരുമില്ല.
വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ടെന്നും പക്ഷേ അവർ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല സ്വർണകൊള്ളയിൽ പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്.
സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ എപ്പോഴും ശ്രമിച്ചത്.
തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാൽ തന്ത്രിയിൽ എത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us