നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികള്‍ ലഭിക്കില്ല; എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാവണം സ്ഥാനാര്‍ഥി നിര്‍ണയമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

New Update
kc venugopal mp press meet-3

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുന്നവര്‍ക്ക് മറ്റ് പദവികള്‍ ലഭിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 

Advertisment

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണ് വേണുഗോപാല്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

പരാജയപ്പെട്ടാലും സര്‍ക്കാര്‍ വന്നാല്‍ പദവികള്‍ ലഭിക്കുമെന്ന് ആരും കരുതേണ്ട. അര്‍ഹതയുണ്ടായിട്ടും സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. 

ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ അവര്‍ക്കു നല്‍കും. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാവണം സ്ഥാനാര്‍ഥി നിര്‍ണയമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Advertisment