Advertisment

'മിസ്റ്റര്‍ പി.വി. അന്‍വര്‍, താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ' ! അൻവറിനെതിരെ ആഞ്ഞടിച്ച്‌ നടൻ വിനായകനും; അന്‍വറിനെ നമ്പരുതെന്ന് താരം

പി.വി.അൻവറിനെ തളളിപ്പറയാൻ സി.പി.എമ്മിലെയും പോഷക സംഘടനകളിലെയും നേതാക്കൾ പരസ്പരം മത്സരിക്കുന്നതിനിടെ പിന്തുണയുമായി നടൻ വിനായകനും

New Update
vinayakan pv anvar

തിരുവനന്തപുരം: പിണറായി വിജയനെയും, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെയും രൂക്ഷമായി വിമർശിച്ച പി.വി.അൻവറിനെ തളളിപ്പറയാൻ സി.പി.എമ്മിലെയും പോഷക സംഘടനകളിലെയും നേതാക്കൾ പരസ്പരം മത്സരിക്കുന്നതിനിടെ പിന്തുണയുമായി നടൻ വിനായകനും രംഗത്ത്.

Advertisment

അറിയപ്പെടുന്ന സി.പി.എം ഇടതുപക്ഷ സഹയാത്രികനായ വിനായകൻ '' യുവതീ യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'' എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റിട്ട് കൊണ്ടാണ് മുഖ്യമന്ത്രിക്ക്‌ പിന്തുണയറിയിച്ചത്. അൻവറിൻേറത് മതരാഷ്ട്രീയ നീക്കമെന്ന ആരോപണവും വിനായകൻ മുന്നോട്ടു വെച്ചിട്ടുണ്ട്.

 ''പാവപ്പെട്ട ജനങ്ങളെ കൂട്ടിനിർത്തിക്കൊണ്ട് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല. മിസ്റ്റര്‍ പി.വി. അന്‍വര്‍ താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ. യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്.നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ'' ഇതാണ് വിനായകൻെറ പോസ്റ്റിലെ പരാമർശം. വിനായകൻെറ പോസ്റ്റിൻെറ പൂർണരൂപം താഴെ.

യുവതി യുവാക്കളെ "ഇദ്ദേഹത്തെ നമ്പരുത് " ശ്രീമാൻ പി.വി. അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.

കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികൾ മറന്നുകഴിഞ്ഞു. പിന്നെയല്ലേ പുത്തൻവീട്....മിസ്റ്റര്‍ പി.വി. അൻവർ താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ യുവതി യുവാക്കളെ, "ഇദ്ദേഹത്തെ നമ്പരുത്" നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ. ജയ് ഹിന്ദ്...

ഇടക്കിടെ വിവാദങ്ങൾ സൃഷ്ടിക്കുന്ന വിനായകൻ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിച്ചും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. അടുത്തിടെ ലഹരി തലക്ക് പിടിച്ച് ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസ് കസ്റ്റഡിയിലിരിക്കെ കാട്ടിക്കൂട്ടിയ കോപ്രായങ്ങളുടെ വീഡിയോ പുറത്തുവന്ന് വൈറലാകുകയും ചെയ്തു. അൻവറിനെ വിമർശിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയുളള കമന്റുകളിൽ വിനായകനെതിരായ വിമർശനങ്ങളാണ് ഏറെയും.

Advertisment