വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് വി​വാ​ദ​മാ​യതോടെ മ​മ്മൂ​ട്ടി റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചു. ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച​ല്ല സം​സാ​രി​ച്ച​തെ​ന്ന് മ​മ്മൂ​ട്ടി വി​ശ​ദീ​ക​രി​ച്ച​താ​യി റ​ഫീ​ഖ്

താ​നൊ​രു സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന് വ​ന്ന​താ​ണെ​ന്നും കൂ​ടെ പാ​ർ​ട്ടി നേ​താ​ക്ക​ൾ ന​ട​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കി​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ങ്കു​വെ​ച്ച​തെ​ന്നും മ​മ്മൂ​ട്ടി വ്യ​ക്ത​മാ​ക്കി.

New Update
rafeeq

ക​ൽ​പ​റ്റ: വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, മ​മ്മൂ​ട്ടി റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചു. ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച​ല്ല സം​സാ​രി​ച്ച​തെ​ന്ന് മ​മ്മൂ​ട്ടി വി​ശ​ദീ​ക​രി​ച്ച​താ​യി റ​ഫീ​ഖ് പ​റ​ഞ്ഞു.

Advertisment


മ​മ്മൂ​ട്ടി ര​ണ്ടു​ത​വ​ണ ഫോ​ണി​ലും പി​ന്നീ​ട് വീ​ഡി​യോ കോ​ളി​ലൂ​ടെ​യും റ​ഫീ​ഖു​മാ​യി സം​സാ​രി​ച്ചു. താ​നൊ​രു സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന് വ​ന്ന​താ​ണെ​ന്നും കൂ​ടെ പാ​ർ​ട്ടി നേ​താ​ക്ക​ൾ ന​ട​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കി​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ങ്കു​വെ​ച്ച​തെ​ന്നും മ​മ്മൂ​ട്ടി വ്യ​ക്ത​മാ​ക്കി.


"നി​ങ്ങ​ൾ എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ ന​ട​ന്നാ​ൽ ഞാ​ൻ നി​ങ്ങ​ൾ​ക്കു​വേ​ണ്ടി വ​ന്ന​താ​ണെ​ന്ന് നാ​ട്ടു​കാ​ർ തെ​റ്റി​ദ്ധ​രി​ക്കി​ല്ലേ" എ​ന്നാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മ​മ്മൂ​ട്ടി റ​ഫീ​ഖി​നോ​ട് ചോ​ദി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ മ​മ്മൂ​ട്ടി​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം തു​ട​ങ്ങി​യി​രു​ന്നു.


മ​മ്മൂ​ട്ടി ത​ന്നോ​ട് പ​റ​ഞ്ഞ​ത് വ്യ​ക്തി​പ​ര​മാ​യ ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്നും അ​ത് വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും റ​ഫീ​ഖ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. മാ​ധ്യ​മ​ങ്ങ​ളും ചി​ല സൈ​ബ​ർ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് ഈ ​വി​ഷ​യ​ത്തെ വ​ഷ​ളാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.


മ​മ്മൂ​ട്ടി മ​ഹാ​നാ​യ മ​ല​യാ​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം മ​നഃ​പൂ​ർ​വ്വം ആ​രെ​യും അ​പ​മാ​നി​ക്കി​ല്ലെ​ന്നും എ​ല്ലാ​വ​രും ഈ ​വി​വാ​ദം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും റ​ഫീ​ഖ് അ​ഭ്യ​ർ​ത്ഥി​ച്ചു.

Advertisment