മൈക്കിനെ ജാമ്യത്തിലെടുക്കാന്‍ കോളാമ്പിക്ക് മാത്രേ കഴിയൂ...; പരിഹസിച്ച് സന്ദീപ് സേനന്‍

മൂകരായിരിക്കുന്ന ന്യായികരണ തൊഴിലാളികളുടെ കോളാമ്പി ഫ്രീയാണ് ആര്‍ക്കുമെടുത്തു പെരുമാറാം

author-image
shafeek cm
New Update
sandeep senan

sandeep senan, pinarayi vijayan

ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായതിന് പൊലീസ് കേസെടുത്ത സംഭവത്തില്‍ പരിഹാസവുമായി നിര്‍മ്മാതാവ് സന്ദീപ് സേനന്‍. അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിലെടുക്കാന്‍ സ്പീക്കറിന് (തെറ്റിദ്ധരിക്കേണ്ട കോളാമ്പി, കോളാമ്പി) മാത്രേ കഴിയൂ എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

Advertisment

”അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിലെടുക്കാന്‍ സ്പീക്കറിന് (തെറ്റിദ്ധരിക്കേണ്ട കോളാമ്പി, കോളാമ്പി) മാത്രേ കഴിയു… മൂകരായിരിക്കുന്ന ന്യായികരണ തൊഴിലാളികളുടെ കോളാമ്പി ഫ്രീയാണ് ആര്‍ക്കുമെടുത്തു പെരുമാറാം, ഉണരൂ ഉപഭോക്താവെ ഉണരൂ…!” എന്നാണ് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് സന്ദീപ് സേനന്‍. പൃഥ്വിരാജ് നായകനാകുന്ന ‘വിലായത്ത് ബുദ്ധ’യാണ് സന്ദീപ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം.

അതേസമയം, പൊലീസ് കസ്റ്റഡിയില്‍ എടുത്ത മൈക്ക് ഓപ്പറേറ്റര്‍ രഞ്ജിത്തിനെ മോചിപ്പിച്ചെങ്കിലും വിവാദങ്ങള്‍ തുടരുകയാണ്. മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്ന് ഉടമ വ്യക്തമാക്കി. വലിയ തിരക്കില്‍ ബാഗ് തട്ടിയതിനെ തുടര്‍ന്നാണ് തകരാര്‍ സംഭവിച്ചത്. പിന്നാലെയാണ് തന്റെ ഭാഗം പറഞ്ഞ് രഞ്ജിത്ത് രംഗത്ത് എത്തിയത്.

latest news sandeep senan
Advertisment