ചെങ്ങന്നൂരില്‍ ഓടികൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. കുട്ടികളെ മറ്റൊരു സ്‌കൂള്‍ ബസില്‍ വീട്ടിലേക്ക് തിരികെ എത്തിച്ചു.

author-image
shafeek cm
New Update
school bus fire chengannur.jpg

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഓടികൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ ബസ്സാണ് കത്തിയത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതരാണ്. തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ല. മുന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു.

Advertisment

തുടര്‍ന്ന് കുട്ടികളെ എല്ലാം ബസില്‍ നിന്ന് മാറ്റി. അല്പ സമയത്തിനുള്ളില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. കുട്ടികളെ മറ്റൊരു സ്‌കൂള്‍ ബസില്‍ വീട്ടിലേക്ക് തിരികെ എത്തിച്ചു. ആലാ ഗവണ്‍മെന്റ് ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

latest news
Advertisment