കനത്ത മൂടൽമഞ്ഞ്: ഉത്തർപ്രദേശിലെ വിവിധ സ്കൂളുകൾക്ക് ജനുവരി 6 വരെ അവധി

കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഐഎംഡി ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു.

author-image
shafeek cm
New Update
fog delhii.jpg


 ശീതക്കാറ്റും കനത്ത മൂടല്‍മഞ്ഞും കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലെ ലഖ്നൗ ജില്ലയില്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും ജനുവരി 6 വരെ അവധി പ്രഖ്യാപിച്ച് ഭരണകൂടം. ജനുവരി 6 വരെ ലഖ്നൗ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ശൈത്യകാല അവധി പ്രഖ്യാപിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. '9 മുതല്‍ 12 വരെ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കില്‍, അവരുടെ സമയം രാവിലെ 10:00 മുതല്‍ 03:00 വരെ മാത്രമാകും,'' ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

'മേല്‍പ്പറഞ്ഞവ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മുകളില്‍ പറഞ്ഞവ പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന  സ്‌കൂളിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും,' ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഐഎംഡി ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ ശീത തരംഗ സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 3, 4 തീയതികളില്‍ തെക്കന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ജനുവരി അഞ്ച് മുതല്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ താപനില കുറയുമെന്നും പ്രവചനമുണ്ട്. ഝാന്‍സി, ബന്ദ, ഒറായ്, ചിത്രകൂട്, കൗശാമ്പി, മിര്‍സാപൂര്‍, സോന്‍ഭദ്ര, വാരണാസി, ചന്ദൗലി തുടങ്ങിയ ജില്ലകളിലും സമീപ പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ലഖ്നൗവിലെ ഐഎംഡി ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൊവ്വാഴ്ച സംസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. 

latest news uttarpradesh
Advertisment