/sathyam/media/media_files/gJTmkkB9gmckOkyQvVid.jpg)
smriti irani
ന്യൂഡൽഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സർക്കാർ ചര്‍ച്ചക്ക് തയ്യാറെന്ന് ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പ്രതിപക്ഷമാണ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നത്. രാജ്യം വസ്തുതകള്‍ അറിയണം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച നടത്താമെന്നും സ്മൃതി ഇറാനി പറഞ്ഞു. ചർച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകിയിതിന് പിന്നാലെയാണ് സ്മൃതിയുടെ പ്രതികരണം.
ചര്‍ച്ച ചെയ്യുന്നത് ദേശസുരക്ഷയ്ക്ക് അനിവാര്യമാണ്. പ്രതിപക്ഷം വസ്തുതകള്‍ മറച്ചുവയ്ക്കുന്നു. പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നു. അധിക്ഷേപിക്കുന്നവരെ നെഹ്‌റു കുടുംബം സംരക്ഷിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സ്മൃതി കൂട്ടിച്ചേർത്തു.
മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് ഇന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പ്രതിപക്ഷം മണിപ്പൂർ വിഷയത്തിൽ ചർച്ച ആഗ്രഹിക്കുന്നില്ല എന്നും അമിത് ഷാ കുറ്റപ്പെടുത്തി. 'സഭയിൽ ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. ചർച്ച നടത്താൻ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. രാജ്യം ഈ വിഷയത്തിലെ സത്യം മനസിലാക്കേണ്ടത് അനിവാര്യമാണ്,' അമിത് ഷാ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us