Advertisment

''അടുത്ത ഏഴ് ദിവസത്തേക്ക് എന്റെ ജീവിതം ഈ ശവപ്പെട്ടിയില്‍ സമര്‍പ്പിക്കുന്നു..'' ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ ശവപ്പെട്ടിക്കുള്ളില്‍ ഏഴു ദിവസം; 21 കോടി സബ്‌സ്‌ക്രൈബര്‍മാരെ അമ്പരിപ്പിക്കാന്‍  വേറിട്ട പരീക്ഷണം നടത്തി പ്രമുഖ യൂട്യൂബര്‍

സ്യൂട്ട് ധരിച്ചാണ് യുവാവ് ശവപ്പെട്ടിയില്‍ ഏഴുദിവസം കിടന്നത്. അത്യാധുനിക സൗകര്യങ്ങളാണ് പെട്ടിക്കുള്ളില്‍ ഒരുക്കിയിരിക്കുന്നത്.  

New Update
565666

മരണത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും നമ്മള്‍ ശ്രമിക്കാറില്ല. മരിച്ചു കഴിഞ്ഞാല്‍ കുഴിച്ചിടുന്നതോ, ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്നതൊക്കെ ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍, തന്റെ 21 കോടി സബ്‌സ്‌ക്രൈബര്‍മാരെ അമ്പരിപ്പിക്കാന്‍ അതുപോലാരു പരീക്ഷണം നടത്തിയിരിക്കുകയാണ് ജിമ്മി ഡൊണാള്‍ഡ്സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന 

പ്രമുഖ യൂട്യൂബറായ മിസ്റ്റര്‍ ബീസ്റ്റ്. 

Advertisment

''അടുത്ത ഏഴ് ദിവസത്തേക്ക് എന്റെ ജീവിതം ഈ ശവപ്പെട്ടിയില്‍ സമര്‍പ്പിക്കുകയാണ്'' - മിസ്റ്റര്‍ ബീസ്റ്റ് പങ്കുവച്ച വീഡിയോയില്‍ പറയുന്നു. എന്നാല്‍, മാനസീകമായ പ്രശ്‌നങ്ങളുണ്ടാകുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ക്ക് ആരും തയാറാകരുതെന്നതാണ് മിസ്റ്റര്‍ ബീസ്റ്റിന്റെ ഉപദേശം. പെട്ടിക്കുള്ളില്‍ കഴിയുമ്പോഴും പുറത്തിറങ്ങുംവരെ പല പ്രാവശ്യം മിസ്റ്റര്‍ ബീസ്റ്റ് കരഞ്ഞിരുന്നു.  

സ്യൂട്ട് ധരിച്ചാണ് യുവാവ് ശവപ്പെട്ടിയില്‍ ഏഴുദിവസം കിടന്നത്. അത്യാധുനിക സൗകര്യങ്ങളാണ് പെട്ടിക്കുള്ളില്‍ ഒരുക്കിയിരിക്കുന്നത്.  ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതിയിരുന്നു. ശവപ്പെട്ടിയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ക്യാമറകളും  സ്ഥാപിച്ചിരുന്നു. 

സുഹൃത്തുക്കളുടെ സഹായത്തോടെ എക്സ്‌കവേറ്റര്‍ ഉപയോഗിച്ച്  ശവപ്പെട്ടിക്ക് മുകളില്‍ 20,000 പൗണ്ട് ചെളി ഇട്ടത്. 

ഉപരിതലത്തിലുള്ള തന്റെ ടീമുമായി ആശയവിനിമയം നടത്താന്‍  ഒരു വാക്കിടോക്കിയും മിസ്റ്റര്‍ ബീസ്റ്റ് ഉപയോഗിച്ചിരുന്നു. 

 

Advertisment