Advertisment

100 വര്‍ഷത്തെ പഴക്കം; ഒരു കുപ്പി വിസ്‌കി ലേലത്തില്‍ വിറ്റുപോയത് റെക്കോര്‍ഡ് വിലയ്ക്ക്; വില കേള്‍ക്കണോ..22 കോടി!

1926ലാണ് ഈ മദ്യം വാറ്റിയത്. 2019ല്‍ ഒരു കുപ്പി ലേലത്തില്‍ പോയതൊഴികെ മറ്റുള്ള കുപ്പികള്‍ ഇനിയും വില്പനയ്ക്ക് എത്തിയിട്ടില്ല.

New Update
77777

ഏകദേശം 100 വര്‍ഷം പഴക്കമുള്ള വിസ്‌കി ലേലത്തില്‍ വിറ്റുപോയത് റെക്കോര്‍ഡ് വിലയ്ക്ക്. ഇതു സത്യമാണോയെന്ന ഞെ്ട്ടല്‍ വേണ്ട. ശരിയാണ്...ലണ്ടനിലെ സോത്തെബിസ് ഓക്ഷന്‍ ഹൗസിലാണ് ഈ വിസ്‌കി ലേലത്തിനു വച്ചത്. വിറ്റതോ 22.7 കോടി രൂപയ്ക്കും.

Advertisment

എന്നാല്‍, ഇതിനൊരു പ്രത്യേകതയുണ്ട്.  100 വര്‍ഷത്തോളം കൃത്യമായി പറഞ്ഞാല്‍ 97 വര്‍ഷം പഴക്കമുള്ള വിസ്‌കിയാണ് റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയത്. നേരിട്ടും ഫോണിലൂടെയും നിരവധി പേര്‍ ലേലത്തില്‍ പങ്കെടുത്തു.

1926ലാണ് ഈ മദ്യം വാറ്റിയത്. പിന്നീട് 1986ല്‍ 40 കുപ്പികളിലേക്ക് മാറ്റി. 2019ല്‍ ഒരു കുപ്പി ലേലത്തില്‍ പോയതൊഴികെ മറ്റുള്ള കുപ്പികള്‍ ഇനിയും വില്പനയ്ക്ക് എത്തിയിട്ടില്ല. ചില കുപ്പികള്‍ ദി മക്കാലന്റെ  മുന്‍നിര ക്ലയന്റുകള്‍ക്ക് വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്. 1.2 മില്യണ്‍ പൗണ്ട് വരെ വില പ്രതീക്ഷിക്കുന്നെന്നാണ് ലേല സ്ഥാപനം നേരത്തെ പറഞ്ഞത്. എന്നാല്‍, വിസ്‌കി ലേലത്തില്‍ പോയതാകട്ടെ 2.2 മില്യണ്‍ പൗണ്ടിനും. 

''എല്ലാ ലേലക്കാരും വില്‍ക്കാന്‍ ആഗ്രഹിക്കുന്നതും മദ്യം വാങ്ങുന്നവരെല്ലാം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുമായ ഒരേയൊരു വിസ്‌കിയാണ് മക്കാലന്‍ 1926'' എന്നാണ് സോത്തെബിയുടെ തലവന്‍ ജോണി ഫോള്‍ അവകാശപ്പെട്ടത്.

മക്കാലന്റെ സമാനമായ ഒരു കുപ്പി വിസ്‌കി 2019ല്‍ 1.5 മില്യണ്‍ പൗണ്ടിന് (12.45 കോടി രൂപ) വിറ്റിരുന്നു. പിന്നീട് ഇപ്പോഴാണ് ഇതില്‍നിന്നും ഒരു കുപ്പി ലേലത്തിനായി എത്തിയത്. 1926ലെ പെട്ടിയില്‍ നിന്നുള്ള 40 കുപ്പികളും വ്യത്യസ്ത രീതികളിലാണ് ലേബല്‍ ചെയ്തിട്ടുള്ളത്. 12 എണ്ണം പോപ്പ് ആര്‍ട്ടിസ്റ്റ് സര്‍ പീറ്റര്‍ ബ്ലെയ്ക്കും മറ്റൊരു 12 കുപ്പികള്‍ ഇറ്റാലിയന്‍ ചിത്രകാരനായ വലേരിയോ അദാമിയും രൂപകല്പന ചെയ്തു. അവയില്‍ രണ്ടെണ്ണമാണ് 2019ലും കഴിഞ്ഞ ദിവസവും വിറ്റത്.

ബ്ലാക്ക് ചെറി, ഈന്തപ്പഴം, ഓക്ക് എന്നിങ്ങനെയുള്ള കൂട്ടുകളാണ് ഈ വിസ്‌കിയിലുള്ളത്. ലേലത്തിന് മുമ്പ് രുചിക്കാന്‍ അവസരം ലഭിച്ചിരുന്നെന്നും ആ അനുഭവം അസാധ്യമായിരുന്നെന്നും സോത്തെബി തലവന്‍ ജോണി ഫോള്‍ പറഞ്ഞു.

 

Advertisment