സൂര്യന്‍ ഉദിക്കാത്ത, വെളിച്ചമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് നമുക്ക് ഒന്നു ചിന്തിക്കാന്‍ പോലും കഴിയുമോ...? ദാരുണാവസ്ഥയായിരിക്കുമല്ലേ അത്... എന്നാല്‍, അങ്ങനെയൊരു നഗരമുണ്ടെന്ന് കേട്ടാലോ...ആ നഗരത്തിന്റെ പേര് അലാസ്‌കയെന്നാണ്...രണ്ടു മാസത്തില്‍ കൂടുതല്‍ സൂര്യന്‍ ഈ നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകും.
അലാസ്‌കയിലെ ഉത്കിയാഗ്വിക്കില്‍, മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്ന നഗരത്തിലാണ് ഈ അപൂര്‍വ്വ പ്രതിഭാസം. നവംബറില്‍ സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ ജനുവരിയിലാണ് പിന്നെ ഇവിടെ സൂര്യന്‍ ഉദിക്കുക. അതുവരെ ജനം ഇരുട്ടിലാണ് കഴിയുന്നത്. ഏകദേശം 4,500 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഭൂരിഭാഗം താമസക്കാരും ഇനുപിയാറ്റ് അലാസ്‌കന്‍ സ്വദേശികളാണ്.
ആര്‍ട്ടിക് സര്‍ക്കിളിന് വടക്ക് സ്ഥിതി ചെയ്യുന്ന ധ്രുവ രാത്രി എന്നറിയപ്പെടുന്ന ചെറുപട്ടണം നവംബറില്‍ ഇരുട്ടിന്റെ വാര്‍ഷിക ഘട്ടത്തിലേക്ക് പ്രവേശിക്കും. നവംബര്‍ 18നാണ് പോളാര്‍ രാത്രി ആരംഭിക്കുക. ജനുവരി 23 വരെ ഇത് തുടരും. ഈ കാലയളവില്‍ ഈ നഗരം ഇരുട്ടിലായിരിക്കും.
പോളാര്‍ നൈറ്റ് എന്നത് ബാരോയ്ക്കും (ഉത്കിയാഗ്വിക്) ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലെ മറ്റേതെങ്കിലും പട്ടണങ്ങള്‍ക്കും എല്ലാ ശൈത്യകാലത്തും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം ഓരോ ശൈത്യകാലത്തും ഈ സംഭവം നടക്കുന്നു. സൂര്യന്റെ ഒരു ഭാഗവും ചക്രവാളത്തിന് മുകളില്‍ ദൃശ്യമാകാതിരിക്കാന്‍ ഈ ചരിവ് കാരണമാകും.
എന്നാല്‍, നഗരം പൂര്‍ണമായും ഇരുണ്ടതായിരിക്കില്ല. മിക്ക പകല്‍ സമയങ്ങളും സിവില്‍ ട്വിലൈറ്റ് എന്നറിയപ്പെടുന്ന കാലഘട്ടങ്ങളിലൂടെ കടന്നുപോകും. അലാസ്‌കയില്‍ ഈ നഗരം മാത്രമല്ല ഈ പ്രതിഭാസം അനുഭവിക്കുന്നത്, എന്നാല്‍, ധ്രുവ രാത്രി ലൊക്കേഷന്‍ ലിസ്റ്റില്‍ ഇത് ആദ്യത്തേതാണ്.